പള്‍സര്‍ 200എസ്എസ് ടെസ്റ്റ് ചെയ്യുന്നു!

By Santheep

ബജാജ് പള്‍സര്‍ 200 എസ്എസ്, 200 സിഎസ് മോഡലുകള്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എന്‍ജിന്‍ ശേഷി കൂടിയ പള്‍സര്‍ 400എസ്എസ്, 400സിസി എന്നീ മോഡലുകളാണ് ബജാജ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലേക്ക് കൊണ്ടുവന്നത്. ഏതായാലും, വിപണിയിലേക്ക് ആദ്യമെത്തുക പള്‍സര്‍ 200 എസ്എസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഈ വാഹനത്തെ ബജാജ് പ്ലാന്റിന് സമീപം ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയതായി ഞങ്ങളുടെ പൂനെ റിപ്പോര്‍ട്ടര്‍ അജിന്‍ക്യാ പരെലിക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്റ്റ് ചെയ്യുന്ന വാഹനം ഉല്‍പാദനപ്പതിപ്പാണെന്നാണ് കാഴ്ചയില്‍ വ്യക്തമാകുന്നത്. 400 എസ്എസ്സില്‍ നിന്നുള്ള വ്യത്യാസം വളരെ പ്രകടമാണ്. വലിപ്പക്കുറവാണ് ആദ്യം ശ്രദ്ധയില്‍ പെടുന്നത്. താഴെ പള്‍സര്‍ 200 എസ്എസ് ചാരപ്പടം കാണാം. പിന്നാലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച പള്‍സര്‍ 400 എസ്എസ്, 400സിഎസ് എന്നിവയുടെ ചിത്രങ്ങളും വിശദാംശങ്ങളും വായിക്കാം.

പള്‍സര്‍ 200 എസ്എസ്

പള്‍സര്‍ 200 എസ്എസ്

അടുത്ത ഒരു മാസത്തിനകം പള്‍സര്‍ 200 എസ്എസ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ വാഹനത്തിന്റെ വരവ് സംബന്ധിച്ച് ഇന്ന് നിലവിലുള്ള എല്ലാ അറിവുകളും മാധ്യമങ്ങള്‍ ചോര്‍ത്തിയതാണ്. ഇതുസംബന്ധിച്ച് യാതൊന്നും സംസാരിക്കാന്‍ ബജാജ് കൂട്ടാക്കിയിട്ടില്ല ഇതുവരെ. 200എന്‍എസ്സിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് 200 എസ്എസ്സിലുമുള്ളത്. ചില ട്യൂണിംഗ് വ്യതിയാനങ്ങള്‍ക്ക് ഈ എന്‍ജിന്‍ വിധേയമായിട്ടുണ്ടെന്നാണ് ഊഹിക്കുന്നത്. പ്രകടനത്തിലും ഇന്ധനക്ഷമതയിലുമെല്ലാം മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഈയടുത്തകാലത്തായി ബജാജിന്റെ നിരവധി ബൈക്കുകള്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 150 എന്‍എസ്, 180 എന്‍എസ് എന്നിവയും ഇതില്‍പ്പെടുന്നു.

പൾസർ 400 എസ്എസ്

പൾസർ 400 എസ്എസ്

375സിസി ലിക്യുഡ് കൂള്‍ഡ് 4 വാല്‍വ് എന്‍ജിനാണ് 6 സ്പീഡ് ഗിയര്‍ബോക്‌സ് ചെര്‍ത്ത് ഈ വാഹനങ്ങളില്‍ ചേര്‍ത്തിരിക്കുന്നത്.

പൾസർ 400 എസ്എസ്

പൾസർ 400 എസ്എസ്

ഫെയറിംഗ് ഘടിപ്പിച്ചിട്ടുണ്ട് എന്നതല്ലാതെ സാങ്കേതികമായി പൾസർ 400സിഎസ് പതിപ്പില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഈ ബൈക്കിനില്ല.

പൾസർ 400 എസ്എസ്

പൾസർ 400 എസ്എസ്

ഇരുവശങ്ങളിലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഒരല്‍പം അഗ്രസീവായ ഡിസൈനില്‍ നല്‍കിയിരിക്കുന്നത് പള്‍സര്‍ ആരാധകരെ ആകര്‍ഷിക്കാതിരിക്കില്ല.

ബജാജ് പള്‍സര്‍ സിഎസ്400

ബജാജ് പള്‍സര്‍ സിഎസ്400

ഇതൊരു നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കാണ്. കെടിഎം 390-യുടെ എന്‍ജിന്‍ സ്വീകരിച്ചും സാങ്കേതികത പിന്തുടര്‍ന്നുമാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

ഇന്ധനക്ഷമതയിലും സിറ്റി റോഡുകളിലെ കൈകാര്യക്ഷമതയിലും 400എസ്എസ്സും 400എൻഎസ്സും മികച്ച പ്രകടനം നടത്തുമെന്നാണ് കരുതേണ്ടത്.

എബിഎസ്

എബിഎസ്

രണ്ട് ബൈക്കുകളിലും എബിഎസ് ചേര്‍ത്തിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഡിജിറ്റലാണ്. പള്‍സര്‍ സിഎസ്400 നേക്കഡ് ബൈക്കിന് കാഴ്ചയില്‍ പള്‍സര്‍200-മായി സാമ്യം തോന്നാം.

ലോഞ്ച്

ലോഞ്ച്

പള്‍സര്‍ എസ്എസ്400, സിഎസ്400 ബൈക്കുകള്‍ ഈ സാമ്പത്തികവര്‍ഷം അവസാനം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Most of us expected the 200SS and 200CS to be launched or even showcased prior to the more powerful 375cc engines. We have now caught Bajaj testing their 200SS close to their plant.
Story first published: Wednesday, April 9, 2014, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X