ബജാജ് പള്‍സര്‍ 220എഫിന് പുതിയ നിറങ്ങള്‍

ബജാജ് പള്‍സര്‍ 180യില്‍ ചില പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ചേര്‍ത്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. നേരത്തെ പള്‍സര്‍ 200 എന്‍എസ്സിലും ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ചേര്‍ത്തിരുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ പുതിയൊരു ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബജാജ് മറ്റൊരു നീക്കം കൂടി നടത്തിയതായി കേള്‍ക്കുന്നു ഇപ്പോള്‍. പള്‍സര്‍ 220എഫ് മോഡലിലും ഡ്യുവല്‍ ടോണ്‍ നിറങ്ങളടിച്ച് വിപണിയിലെത്തിച്ചിരിക്കുന്നു.

പൾസർ 200എസ്എസ് ടെസ്റ്റ് ചെയ്യുന്നു

കുറെക്കാലമായി മുഖംമിനുക്കലുകളൊന്നും എല്‍ക്കാതെ കിടക്കുന്ന മോഡലാണ് 220എഫ്. പുതിയ നിറങ്ങള്‍ പൂശുന്നതോടെ കുറെക്കൂടി മൈലേജ് വിപണിയില്‍ ലഭിക്കുമെന്നാണ് ബജാജ് കണക്കു കൂട്ടുന്നത്.

സഫയര്‍ ബ്ലൂ

സഫയര്‍ ബ്ലൂ

സാങ്കേതികമായി യാതൊരു മാറ്റവും പളസര്‍ 220എഫില്‍ വരുത്തിയിട്ടില്ല. 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഡിടിഎസ്-ഐ, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ഇനിയും തുടരും.

കോക്ടെയ്ല്‍ വൈന്‍ റെഡ്

കോക്ടെയ്ല്‍ വൈന്‍ റെഡ്

8500 ആര്‍പിഎമ്മില്‍ 21.05 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 7000 ആര്‍പിഎമ്മില്‍ 19.12 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

പേള്‍ മെറ്റാലിക് വൈറ്റ്

പേള്‍ മെറ്റാലിക് വൈറ്റ്

പള്‍സര്‍ 220യുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങാവുന്നതാണ് ഇപ്പോളെന്നു തോന്നുന്നു. 200 എന്‍എസ്സിന്റെ ഫെയറിംഗ് ചേര്‍ത്ത പതിപ്പ് വിപണിയിലെത്തുന്നതോടെ 220എഫിന്റെ സാധ്യതകള്‍ മങ്ങുമെന്നാണ് മിക്കവരും കരുതുന്നത്.

ബജാജ് പള്‍സര്‍ 180 ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍

ബജാജ് പള്‍സര്‍ 180 ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍

പള്‍സര്‍ 180, പള്‍സര്‍ 150 എന്നീ മോഡലുകള്‍ പുതുക്കുവാനുള്ള പദ്ധതിയും ബജാജിനുണ്ട്. 180യെ കുറെക്കൂടി കരുത്തുറ്റതാക്കുന്ന രീതിയില്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്യപ്പെട്ടേക്കും. ഇതും പള്‍സര്‍ 220എഫിന്റെ ഭാവിയെ ഇരുട്ടിലാഴ്ത്താവുന്ന നീക്കമാണ്.

Most Read Articles

Malayalam
English summary
The latest model to receive new dual tone skins is the Pulsar 220F.
Story first published: Wednesday, April 9, 2014, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X