ബജാജിന് ആശ്വാസമായി കയറ്റുമതി വര്‍ധന

By Santheep

രാജ്യത്തെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാക്കളിലൊരാളായ ബജാജ് ഓട്ടോയുടെ കയറ്റുമതിയില്‍ കഴിഞ്ഞമാസം ഗണ്യമായ വര്‍ധന സംഭവിച്ചതായി കണക്കുകള്‍. 3 വീലര്‍ വില്‍പനയിലും മികച്ച മുന്നേറ്റമാണ് ബജാജ് സെപ്തംബര്‍ മാസത്തില്‍ നടത്തിയത്.

ഈജിപ്തില്‍ നേരത്തെ നിലവിലുണ്ടായിരുന്ന 3 വീലര്‍ നിരോധനം നീക്കിയതും മുംബൈയില്‍ 3 വീലര്‍ പെര്‍മിറ്റുകള്‍ നല്‍കല്‍ പുനരാരംഭിച്ചതുമാണ് വില്‍പനയിലെ വര്‍ധനവിന് കാരണമായ ഘടകങ്ങള്‍.

Bajaj Saved By Exports And Three-Wheeler Sales

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ബജാജ് നടത്തിയ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വില്‍പനയില്‍ 3.5 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ സംഭവിച്ചിട്ടുള്ളത്.

ആഭ്യന്തര വില്‍പനയിലുണ്ടായ കുറവ് ചെറിയ തോതിലെങ്കിലും പരിഹരിക്കാന്‍ കയറ്റുമതി ബജാജിനെ സഹായിച്ചു ഇത്തവണ. ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനത്തിന്റെ വില്‍പനയിടിവാണ് കമ്പനിക്ക് സംഭവിച്ചത്, കഴിഞ്ഞ മാസം.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
One of India's biggest two-wheeler manufacturers, Bajaj Auto has had a huge contribution from its exports and three-wheeler sales for its net sales and margin revival in the September.
Story first published: Thursday, October 16, 2014, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X