ബിഎംഡബ്ല്യു എസ് 1000 ആർ വിപണിയിൽ

By Santheep

ബിഎംഡബ്ല്യു മോട്ടോറാഡില്‍ നിന്നുള്ള ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിള്‍, എസ് 1000 ആര്‍ ഇന്ത്യന്‍ നിരത്തുകളിലേക്കിറിങ്ങി. 22.83 ലക്ഷം രൂപയാണ് ഈ സ്ട്രീറ്റ് നേക്കഡ് ബൈക്കിന്റെ എക്സ്സ്‌ഷോറൂം വില.

പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് രാജ്യത്തെക്കു കയറ്റിവിടുകയാണ് ബിഎംഡബ്ല്യൂ ചെയ്യുന്നത്. മുംബൈ, ദില്ലി, ബങ്കളുരു എന്നിവിടങ്ങളിലുള്ള ഡീലര്‍ഷിപ്പുകള്‍ വഴി ബിഎംഡബ്ല്യു മോട്ടോറാഡ് എസ് 1000 ആര്‍ സ്ട്രീറ്റ് നേക്കഡ് ബൈക്ക് വിറ്റഴിക്കപ്പെടും.

BMW Motorrad To Sell S1000R In India

ആമിര്‍ഖാന്റെ ധൂം 3 പടത്തില്‍ ആമിർഖാൻ ഓടിക്കുന്ന നിലയിൽ പ്രത്യക്ഷപ്പെട്ടത് എസ് 1000 ആർആർ ആയിരുന്നു. അതായത്, ഇപ്പോൾ ഇന്ത്യയിലിറങ്ങിയിരിക്കുന്ന എസ് 1000 ആറിൻറെ കുറെക്കൂടി സന്നാഹപ്പെട്ട പതിപ്പ്. ഇന്ത്യയുടെ വിപണി സാഹചര്യങ്ങൾക്കനുകൂലമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ബൈക്കിൽ.

999സിസി ശേഷിയുള്ള ലിക്വിഡ്/ഓയിൽ കൂൾഡ് 4 സിലിണ്ടർ എൻജിനാണ് എസ് 1000 ആറിലുള്ളത്. 11000 ആർപിഎമ്മിൽ 160 കുതിരകളുടെ കരുത്തുൽപാദിപ്പിക്കാൻ കഴിവുണ്ട് ഈ എൻജിന്.

മുംബൈയിലും ബങ്കളുരുവിലും എസ് 1000 ആർ ലഭിക്കുക നവ്നിത് മോട്ടോഴ്സ് വഴിയാണ്. ദില്ലിയിൽ വാഹനം ലഭ്യമാക്കുന്നത് ഡ്യൂറ്റ്ഷെ മോട്ടോറെൻ ആണ്.

Most Read Articles

Malayalam
English summary
BMW has officially launched the S1000R in India at a price of INR 26,50,000 in Mumbai.
Story first published: Wednesday, May 21, 2014, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X