ബാംഗ്ലൂര്‍ ഡേയ്‌സിലെ സിഎസ് സന്തോഷ് ഡകാര്‍ റാലിയിലേക്ക്

ദേശീയ ഓഫ്‌റോഡിങ് മത്സരങ്ങളില്‍ സിഎസ് സന്തോഷ് ഇതിനകം തന്നെ തന്റെ സാന്നിധ്യം വ്യക്തമായി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലിന്ന് ഓഫ് റോഡ് റേസിങ് മേഖലയില്‍ സിഎസ് സന്തോഷ് ഒന്നാം പേരുകാരനാണ്. ഇദ്ദേഹം അന്തര്‍ദ്ദേശീയ റാലികളിലേക്ക് നീങ്ങുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. വിഖ്യാതമായ ഡകാര്‍ റാലിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായിരിക്കും സിഎസ് സന്തോഷ്!

ഡകാര്‍ റാലി: ദുര്‍മരണങ്ങളുടെ റാലി!

ജനുവരിയില്‍ നടക്കുന്ന ഡകാര്‍ റാലിയിലാണ് റെഡ്ബുള്‍ സ്‌പോണ്‍സര്‍ഷിപ്പോട് സിഎസ് സന്തോഷ് പങ്കെടുക്കുക. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മലയാളം പടത്തിലെ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് സീനുകള്‍ ചിത്രീകരിച്ചത് സിഎസ് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ബിഗ് റോക്ക് മോട്ടോപാര്‍ക്കിലാണ്. സിനിമയിലെ ചില സ്റ്റണ്ട് സീനുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

രാജ്യത്തെ നിരവധി മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകളില്‍ വിജയിയായിട്ടുണ്ട് സിഎസ് സന്തോഷ്. നിരവധി തവണ ഇന്ത്യന്‍ മോട്ടോക്രോസ് ദേശീയ ചാമ്പ്യനായിട്ടുണ്ട് ഇദ്ദേഹം. റെയ്ഡ് ഡി ഹിമാലയ, ഡിസര്‍ട്ട് സ്റ്റോം തുടങ്ങിയ ഓഫ് റോഡിങ് റാലികളില്‍ വിജയം കൈവരിച്ചിട്ടുണ്ട് സന്തോഷ്.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

ഡകാര്‍ റാലിയില്‍ ഈ 31കാരനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് റെഡ്ബുള്‍ ആണ്. കെടിഎം 450 റാലി ബൈക്കിലായിരിക്കും സന്തോഷിന്റെ ഡകാര്‍ മുന്നേറ്റം നടക്കുക. ബങ്കളുരുവിലാണ് സിഎസ് സന്തോഷ് ഇപ്പോള്‍ താമസിക്കുന്നത്.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

അമേരിക്കയിലും ആസ്‌ത്രേലിയയിലുമെല്ലാമുള്ള വിദഗ്ധരുടെ കീഴില്‍ പരിശീലനം നേടാന്‍ സിഎസ് സന്തോഷിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ പ്രമുഖ മോട്ടോക്രോസ് ഇവന്റുകളിലും വിജയം കൈവരിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2012ല്‍ നടന്ന റെയ്ഡ് ഡി ഹിമാലയ റാലി ഇവയില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. തന്റെ ആദ്യശ്രമത്തില്‍ തന്നെ വിജയം സ്വന്തമാക്കാന്‍ സിഎസ് സന്തോഷിന് സാധിച്ചു. ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റാലികളിലൊന്നാണിത്.

ഡകാര്‍ റാലി

ഡകാര്‍ റാലി

മറികടക്കാന്‍ ഏറ്റവും പ്രയാസമുള്ള റാലികളുടെ ഗണത്തില്‍ പെടുന്നു ഡകാര്‍ റാലി. 1982ല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ മകന്‍ മാര്‍ക്ക് താച്ചറെ ഡകാര്‍ റാലിയില്‍ പങ്കെടുക്കുന്നതിനിടെ കാണാതായി. ആറ് ദിവസം നീണ്ടുനിന്ന തിരച്ചിലുകള്‍ക്കൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ഈ സംഭവത്തോടെ ലോകമെമ്പാടും ഡകാര്‍ റാലിയെ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

ഫ്രാന്‍സില്‍ നിന്ന് സിനഗലിലെ ഡകാര്‍ വരെയാണ് ഈ റാലി നടക്കുന്നത്. ചില സുരക്ഷാകാരണങ്ങളാല്‍ റാലി പിന്നീട് ലാറ്റിനമേരിക്കയിലേക്കു മാറ്റി. 8,500ലധികം കിലോമീറ്റര്‍ പിന്നിടേമ്ടതുണ്ട് ഡ്രൈവര്‍മാര്‍ ഈ റാലിയില്‍. ഓരോ ദിവസവും എണ്ണൂറിലധികം കിലോമീറ്റര്‍ ദുരം അതിവേഗം സഞ്ചരിച്ചാല്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് സമയത്തിനെത്താന്‍ കഴിയൂ. അങ്ങേയറ്റം കടുത്ത പാതകളെ, കടുത്ത കാലാവസ്ഥയെ ഒക്കെ മറികടക്കുകയാണ് റാലി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടത്.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

ദക്ഷിണാഫ്രിക്കയില്‍ ഡകാര്‍ റാലി നടന്നിരുന്ന കാലത്ത് വഴിയാത്രക്കാരെ റാലി വാഹനങ്ങള്‍ ഇടിച്ചിട്ട് പാഞ്ഞുപോയ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരപരാധികളായ ഒരുപാടു പേരുടെ മരണത്തില്‍ കാരണമായിട്ടുണ്ട് ഡകാര്‍ റാലി. കുപ്രസിദ്ധിയും ഈ റാലിക്ക് ഗുണകരമായിത്തീരുകയാണുണ്ടായത്.

ഡകാര്‍ റാലിയിലെ ആദ്യ ഇന്ത്യാക്കാരന്‍: സിഎസ് സന്തോഷ്‌!

റാലി ഡ്രൈവര്‍മാര്‍ക്കും ഡകാര്‍ റാലി ഒരു വന്‍കടമ്പയാണ്. 1978 മുതലുള്ള ചരിത്രത്തില്‍ 27 ഡ്രൈവര്‍മാര്‍ റാലിക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന റാലിയില്‍ എറിക് പാലന്റ് എന്ന ഡ്രൈവര്‍ മരണമടഞ്ഞിരുന്നു. കാറുകളുടെയും ട്രക്കുകളുടെയും ബൈക്കുകളുടെയുമെല്ലാം റാലികള്‍ അരങ്ങേറാറുണ്ട് ഡകാറില്‍.

Most Read Articles

Malayalam
English summary
C S Santosh to be first Indian at Dakar.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X