ഹ്യോസംഗ് അക്വില 250 ക്രൂയിസര്‍ ലോഞ്ച് ചെയ്തു

ഡിഎസ്‌കെ ഹ്യോസംഗ് അക്വില 250 ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. 250 സിസി ക്രൂയിസര്‍ ബൈക്ക് വിപണിയില്‍ നിലവില്‍ മറ്റൊരു വാഹനം ലഭ്യമല്ല എന്നതുകൊണ്ടും ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക പരിതസ്ഥിതിയാലും ഈ ബൈക്കിന് മികച്ച വിപണിമൈലേജ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഡിസൈനിലും മറ്റു സന്നാഹങ്ങളിലും ഒരു യഥാര്‍ത്ഥ ക്രൂയിസറായിത്തന്നെയാണ് അക്വില 250 നില്‍ക്കുന്നത്.

വാഹനത്തെക്കുറിച്ച് കൂടുതലറിയാം ചുവടെ ഗാലറിയില്‍.

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം അക്വില 250 ക്രൂയിസറിന് വില 2,69,000 രൂപയാണ്.

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

249സിസി വി ട്വിന്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഡിഒഎച്ച്‌സി 8 വാല്‍വ് എന്‍ജിനാണ് അക്വിലയ്ക്കുള്ളത്.

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

9500 ആര്‍പിഎമ്മില്‍ 26.21 കുതിരശക്തി പകരുന്നു അക്വിലയുടെ എന്‍ജിന്‍. 7000 ആര്‍പിഎമ്മില്‍ 21.37 എന്‍എം ആണ് ചക്രവീര്യം.

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

അലോയ് വീലുകള്‍, എന്‍ജിന്‍ ഭാഗങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ക്രോമിയം പൂശിയിരിക്കുന്നു. കറുപ്പില്‍ ചുവന്ന രേഖകള്‍ പായുന്ന സീറ്റുകള്‍ ആകര്‍ഷകമാണ്.

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

മുന്‍ സസ്‌പെന്‍ഷന്‍ ടെലിസ്‌കോപിക് ആണ്. പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു.

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

5 സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്‍സ്മിഷനാണ് അക്വിലയുടെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.

അളവുകള്‍

അളവുകള്‍

നീളം - 2282 എംഎം

വീതി - 875 എംഎം

ഉയരം - 1096 എംഎം

വീല്‍ബേസ് - 1515 എംഎം

ഹ്യോസംഗ് അക്വില 250

ഹ്യോസംഗ് അക്വില 250

ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകളാണ് മുന്നില്‍ ഘടിപ്പിച്ചിട്ടുള്ളത്. പിന്നില്‍ മെക്കാനിക്കല്‍ ഡ്രം ബ്രേക്കുകളും നല്‍കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
The DSK Hyosung Aquila 250 luxury cruiser has been launched at India Auto Expo 2014.
Story first published: Friday, February 7, 2014, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X