കീവേ ബൈക്കുകള്‍ ഇന്ത്യയിലേക്ക്?

By Santheep

ലോകമെങ്ങും ആരാധകരുള്ളതും എന്നാല്‍ ഇന്ത്യയില്‍ വന്‍നിക്ഷേപങ്ങള്‍ നടത്താന്‍ തല്‍ക്കാലം താല്‍പര്യമില്ലാത്തതുമായ ബ്രാന്‍ഡുകള്‍ ചിലതുണ്ട്. ഹ്യോസങ് അവയിലൊന്നാണ്. ഈ ബ്രാന്‍ഡ് ഇന്ത്യയിലെത്തുന്നത് ഗാര്‍വര്‍ വഴിയാണെങ്കിലും പിന്നീട് ഡിഎസ്‌കെയുമായി പങ്കാളിത്തത്തിലെത്തി. ഈയിടെ സമാനസ്വഭാവമുള്ള മറ്റൊരു ബ്രാന്‍ഡിനെ ഇന്ത്യയിലെത്തിക്കാന്‍ മുന്‍കൈയെടുത്തു ഡിഎസ്‌കെ. ബെനെല്ലി എന്ന ഇറ്റാലിയന്‍ ബ്രാന്‍ഡ് അടുത്തവര്‍ഷം ഇന്ത്യയിലെത്തും.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ചൈനീസ് ബ്രാന്‍ഡായ കീവേ ഇന്ത്യയിലേക്ക് എത്തുന്നതിനെക്കുറിച്ചാണ്. ഡിഎസ്‌കെ തന്നെയാണ് ഈ ബ്രാന്‍ഡിന്റെ വിപണിപ്രവേശത്തിനു പിന്നിലുമുള്ളത്. ഒരു ചൈനീസ് ഗ്രൂപ്പിനു കീഴിലാണ് കീവേ പ്രവര്‍ത്തിക്കുന്നതെങ്കിലും യൂറോപ്പിലാണ് ഈ ബ്രാന്‍ഡ് പിറന്നത്. അമേരിക്കയുടെ വടക്കും തെക്കും ഈ ബ്രാന്‍ഡ് ഇതിനകം എത്തിയിട്ടുണ്ട്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും കീവേ ബൈക്കുകള്‍ ലഭ്യമാണ്.

DSK Motowheels to bring Keeway brand to India

2015ന്റെ ആദ്യപാദത്തില്‍ തന്നെ കീവേയെ ഇന്ത്യയിലവതരിപ്പിക്കാനാണ് നീക്കം. ബെനെല്ലിയുടെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെത്തുന്ന അതേ സന്ദര്‍ഭത്തില്‍തന്നെ കീവേയുടെ വിപണിപ്രവേശവും നടന്നേക്കും.

കീവേ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ക്യിയാങ്ജിയാങ് ഗ്രൂപ്പിന്റെ കാഴില്‍ത്തന്നെയാണ് ബെനെല്ലിയും ഇപ്പോഴുള്ളത്. ഇതാണ് ബ്രാന്‍ഡിന്റെ ഇന്ത്യാപ്രവേശം എളുപ്പത്തിലാക്കാന്‍ ഡിഎസ്‌കെയെ സഹായിച്ചിരിക്കുക.

കീവേയില്‍ നിന്നുള്ള രണ്ട് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെത്തിയേക്കും.

Most Read Articles

Malayalam
English summary
DSK Motowheels to bring Keeway brand to India.
Story first published: Saturday, December 27, 2014, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X