ഹാര്‍ലി സ്ട്രീറ്റ് 750 അവതരണം കാണാന്‍ ഗോവയിലേക്ക്

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ഗോവയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അവതരിക്കും. ജനുവരി 17നാണ് ഇന്ത്യ ബൈക്ക് വീക്ക് തുടങ്ങുക. ബൈക്ക് വീക്കില്‍ ഈ അവതരണത്തിനായി പ്രത്യേക സമയം നീക്കിവെച്ചിട്ടുണ്ട്.

ഹാര്‍ലിയുടെ അഞ്ച് ലക്ഷത്തിന്റെ പരിധിയില്‍ വിലവരുന്ന ബൈക്ക് എന്ന നിലയിലാണ് സ്ട്രീറ്റ് 750-യെ ഇന്ത്യ ആകാംക്ഷയോടെ നോക്കിക്കാണുന്നത്. രാജ്യത്തെ ഹാര്‍ലി ഉടമകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിന് ഈ വിലനിലവാരം തീര്‍ച്ചയായും കാരണമാകും.

രണ്ട് മോഡലുകള്‍

രണ്ട് മോഡലുകള്‍

ഇന്ത്യയിലേക്ക് രണ്ട് ഹാര്‍ലി മോഡലുകളാണ് വരാനൊരുങ്ങുന്നത്. സ്ട്രീറ്റ് 750-യെക്കൂടാതെ സ്ട്രീറ്റ് 500 എന്നൊരു മോഡല്‍ കൂടി എത്തിച്ചേരും. ഈ ബൈക്കിന് 4 ലക്ഷത്തിന്റെ ചുറ്റുപാടിലായിരിക്കും വില.

എൻജിൻ

എൻജിൻ

കഴിഞ്ഞ വര്‍ഷത്തെ മിലന്‍ ഓട്ടോ ഷോയിലാണ് ഈ വാഹനങ്ങള്‍ രണ്ടും അവതരിപ്പിക്കപ്പെട്ടത്. സ്ട്രീറ്റ് 750യില്‍ ഘടിപ്പിച്ചിരിക്കുന്നത് 749സിസി ശേഷിയുള്ള വി ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 'റെവല്യൂഷന്‍ എക്‌സ്' എന്നാണ് ഈ എന്‍ജിന് പേര്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോടൊപ്പം.

ഡാര്‍ക്ക് കസ്റ്റം ഡിസൈന്‍

ഡാര്‍ക്ക് കസ്റ്റം ഡിസൈന്‍

മുന്നില്‍ 17 ഇഞ്ച് വീലും പിന്നില്‍ 15 ഇഞ്ച് വീലും ഘടിപ്പിച്ചിരിക്കുന്നു സ്ട്രീറ്റ് 750യില്‍. 'ഡാര്‍ക്ക് കസ്റ്റം' എന്നറിയപ്പെടുന്ന ശില്‍പശൈലിയാണ് ബൈക്കിന്റേത്. മിക്കവാറും ഘടകഭാഗങ്ങള്‍ ഇരുണ്ട നിറത്തില്‍ നിലനിര്‍ത്തുന്നതാണ് ഈ ശില്‍പശൈലി. എന്‍ജിന്‍, ഹാന്‍ഡില്‍ബാറുകള്‍, എക്‌സോസ്റ്റ് തുടങ്ങിയ എല്ലാ ഭാഗങ്ങളും ഇരുണ്ട നിറത്തിലായിരിക്കും.

നിർമാണം

നിർമാണം

ഹരിയാനയിലെ ബവാലില്‍ സ്ഥിതി ചെയ്യുന്ന ഹാര്‍ലിയുടെ നിര്‍മാണ പ്ലാന്റിലാണ് സ്ട്രീറ്റ് 750യുടെ 500ഉം നിര്‍മിക്കുക.

ദില്ലി എക്‌സ്‌പോ

ദില്ലി എക്‌സ്‌പോ

സ്ട്രീറ്റ് 750യുടെ വില 5 ലക്ഷത്തിന്റെ പരിധിയിലാണ് വരിക. ഔദ്യോഗിക ലോഞ്ച് നടക്കുന്നത് ദില്ലി എക്‌സ്‌പോയിലായിരിക്കും. ഗോവയില്‍ നടക്കുന്ന അവതരണം ഡ്രൈവ്‌സ്പാര്‍ക്ക് ലൈവായി നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും.

Most Read Articles

Malayalam
English summary
Among other things one special event to look forward to at this edition of IBW is the unveiling of the Harley Davidson Street 750 for the first time in India.
Story first published: Monday, January 13, 2014, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X