ഹാര്‍ലി സ്ട്രീറ്റ് 750ക്ക് വന്‍ ഡിമാന്‍ഡ്

By Santheep

ഹാര്‍ലിയുടെ ലക്ഷ്യം പിഴച്ചില്ല. സ്ട്രീറ്റ് 750 ക്രൂയിസര്‍ മോഡല്‍ ഇന്ത്യയിലെത്തിച്ചത് കൃത്യമായ കണക്കു കൂട്ടലുകളോടെയായിരുന്നു. രാജ്യത്തെയും മറ്റ് വികസ്വര വിപണികളിലെയും വളരുന്ന ക്രൂയിസര്‍ താല്‍പര്യത്തെ മുതലെടുക്കുവാന്‍ കുറെക്കൂടി 'അഫോഡബിലിറ്റി' കൈവരിക്കണം തങ്ങളുടെ ബൈക്കുകള്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ട്രീറ്റ് 750, സ്ട്രീറ്റ് 500 മോഡലുകള്‍ പിറന്നത്. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യപ്പെട്ട ഹാര്‍ലി ഡേവിലന്‍ സ്ട്രീറ്റ് 750 മോഡലിന് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു.

ഏപ്രില്‍ മാസത്തിലെ ഹാര്‍ലിയുടെ മൊത്തം വില്‍പനയില്‍ 60 ശതമാനവും കൊണ്ടുവന്നത് സ്ട്രീറ്റ് 750 മോഡലാണ്. ഫെബ്രുവരിയില്‍ ലോഞ്ചു ചെയ്ത ഈ വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയത് മാര്‍ച്ച് മാസത്തിലായിരുന്നു.

താഴെ ചിത്രത്താളുകളിൽ തടരുന്നു...

ഹാര്‍ലി സ്ട്രീറ്റ് 750ക്ക് വന്‍ ഡിമാന്‍ഡ്

4.1 ലക്ഷം രൂപ എക്‌സ്‌ഷോറൂം നിരക്കിലാണ് ഹാര്‍ലി ഡേവിസന്‍ വിപണിയിലെത്തിയത്.

ഹാര്‍ലി സ്ട്രീറ്റ് 750ക്ക് വന്‍ ഡിമാന്‍ഡ്

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ഏപ്രില്‍ മാസത്തില്‍ 210 സ്ട്രീറ്റ് 750 മോഡലുകള്‍ വിറ്റഴിച്ചു. കമ്പനി മൊത്തം വിറ്റത് 361 ബൈക്കുകളാണ്. സ്ട്രീറ്റ് 750യുടെ ഡെലിവറി തുടങ്ങിയിട്ടില്ലാത്ത മാര്‍ച്ചുമാസത്തില്‍ 126 ബൈക്കുകള്‍ മാത്രമേ ഹാര്‍ലി വിറ്റിരുന്നുള്ളൂ.

ഹാര്‍ലി സ്ട്രീറ്റ് 750ക്ക് വന്‍ ഡിമാന്‍ഡ്

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഹാര്‍ലി ഡേവിസന്‍ വിറ്റത് 146 ബൈക്കുകള്‍ മാത്രമായിരുന്നു എന്നറിയുക. ഇന്ത്യന്‍ കമ്പനി 13 മോഡലുകളാണ് വില്‍പനയ്ക്കു വെച്ചിട്ടുള്ളത്. 4.1 ലക്ഷം രൂപ മുതല്‍ 29 ലക്ഷം രൂപവരെയുള്ള നിലവാരത്തിലാണ് ഹാര്‍ലികള്‍ ഇന്ത്യയില്‍ ലഭിക്കുന്നത്.

ഹാര്‍ലി സ്ട്രീറ്റ് 750ക്ക് വന്‍ ഡിമാന്‍ഡ്

ഏപ്രില്‍ മാസത്തില്‍ വിവിധ ഹാര്‍ലി മോഡലുകള്‍ 506 എണ്ണം കമ്പനി നിര്‍മിച്ചു. നിലവില്‍ പൂര്‍ണമായും അസംബ്ള്‍ ചെയ്യുന്നത് സ്ട്രീറ്റ് 750-യും സ്ട്രീറ്റ് 500-മാണ്. ഇവയില്‍ സ്ട്രീറ്റ് 500 ഇന്ന് വിപണിയില്‍ ലഭ്യമല്ല. ചില വിദേശവിപണികളിലേക്ക് ഇവ കയറ്റി അയയ്ക്കുന്നുണ്ട്.

ഹാര്‍ലി സ്ട്രീറ്റ് 750ക്ക് വന്‍ ഡിമാന്‍ഡ്

രണ്ടിടങ്ങളിലാണ് ഹാര്‍ലിക്ക് അസംബ്ലിംഗ് പ്ലാന്റുകളുള്ളത്. ഒരെണ്ണം ഇന്ത്യയിലും മറ്റൊന്ന് ബ്രസീലിലും സ്ഥിതി ചെയ്യുന്നു. ഇന്ത്യയില്‍ ന്യൂ ദില്ലി, ചണ്ഡിഗഡ്, മുംബൈ, ഹൈദരാബാദ്, ബങ്കളുരു, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, അഹ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ഗോവ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട് ഹാര്‍ലി ഡേവിസന്.

Most Read Articles

Malayalam
English summary
Harley-Davidson has hit the sweet spot with its model Street 750 by accounting for nearly 60 per cent of its April sales in the country within the first month of starting deliveries.
Story first published: Monday, May 12, 2014, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X