ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 4.1 ലക്ഷത്തിന്

ഇന്ത്യന്‍ ക്രൂയസര്‍ പ്രണയികള്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. നേരത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ ഈ വാഹനം അവതരിപ്പിച്ചിരുന്നു. ഹാര്‍ലിയുടെ ലൈനപ്പിലെ എന്‍ജിന്‍ ശേഷി കുറഞ്ഞ വാഹനങ്ങളിലൊന്നാണിത്. മറ്റൊരു വാഹനം കൂടി, സ്ട്രീറ്റ് 500 എന്ന പേരില്‍ എത്താനുണ്ട്.

കൂടുതല്‍ ചിത്രങ്ങളും വിശദാംശങ്ങളും ചുവടെ വായിക്കുക.

പ്ലാറ്റ്‌ഫോം

പ്ലാറ്റ്‌ഫോം

സ്ട്രീറ്റ് 750 നില്‍ക്കുന്നത് തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ്. കഴിഞ്ഞ പതിന്നാലു വര്‍ഷത്തിനിടയ്ക്ക് ഹാര്‍ലി പുതുയ പ്ലാറ്റ്‌ഫോമുകളൊന്നും നിര്‍മിച്ചിരുന്നില്ല.

ബുക്കിംഗ്

ബുക്കിംഗ്

മാര്‍ച്ച് മാസത്തില്‍ വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങുമെന്ന് ഹാര്‍ലി ഡേവിസന്‍ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നു.

ഹാർലി ഡേവിസൻ സ്ട്രീറ്റ് 750 ലോഞ്ച് ചെയ്തു

വളരുന്ന വിപണികളിലെ ക്രൂയിസര്‍ പ്രണയികളെ പ്രത്യേകം മുന്നില്‍ക്കണ്ടാണ് ഹാര്‍ലി സ്ട്രീറ്റ് 750യുടം സ്ട്രീറ്റ് 500-ഉം നിരത്തിലിറക്കുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വരരാഷ്ട്രങ്ങളില്‍ ഈ ബൈക്കുകള്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

ഹാർലി ഡേവിസൻ സ്ട്രീറ്റ് 750 ലോഞ്ച് ചെയ്തു

റെവല്യൂഷന്‍ എക്‌സ് എന്ന പേരില്‍ ഹാര്‍ലി പുതുതായി വികസിപ്പിച്ചെടുത്ത എന്‍ജിനാണ് സ്ട്രീറ്റ് 750യിലുള്ളത്. ഹാര്‍ലി മോട്ടോര്‍സൈക്കിളില്‍ പതിവില്ലാത്ത ലിക്വിഡ് കൂളിംഗ് സിസ്റ്റമാണ് ഈ എന്‍ജിനില്‍.

ഹാർലി ഡേവിസൻ സ്ട്രീറ്റ് 750 ലോഞ്ച് ചെയ്തു

സ്ട്രീറ്റ് 750യുടെ നിര്‍മാണം പൂര്‍ണമായും ഇന്ത്യയിലാണ് നടക്കുക. ഹരിയാനയിലെ ബവാലില്‍ ഹാര്‍ലിക്ക് നിര്‍മാണകേന്ദ്രമുണ്ട്.

സവിശേഷതകള്‍

സവിശേഷതകള്‍

എന്‍ജിന്‍ - 749സിസി, വിട്വിന്‍, ലിക്യുഡ് കൂള്‍ഡ്

ട്രാന്‍സ്മിഷന്‍ - 6 സ്പീഡ്

വീലുകള്‍ - 7 സ്‌പോക് അലോയ്‌സ്

ഭാരം - 218 കിലോഗ്രാം

Most Read Articles

Malayalam
English summary
Harley Davidson has just launched its much anticipated Street 750 cruiser in India.
Story first published: Wednesday, February 5, 2014, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X