ദില്ലിയില്‍ സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

By Santheep

ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകള്‍ക്കും പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് 'ദില്ലി കമീഷന്‍ ഫോര്‍ വിമന്‍' നിര്‍ദ്ദേശിച്ചു. ട്രാഫിക് പോലീസും ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി ദില്ലിയില്‍ സ്ത്രീകള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമല്ല. സിഖ് മതവിശ്വാസികളായ സ്ത്രീകളുടെ എതിര്‍പ്പു മൂലം ഹെല്‍മെറ്റ് നിര്‍ബന്ധമാക്കല്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഹെല്‍മെറ്റ് ധരിക്കാത്തതുമൂലം നിരവധി സ്ത്രീകള്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നതു ചൂണ്ടിക്കാട്ടിയാണ് ദില്ലി കമീഷന്‍ ഫോര്‍ വിമന്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുള്ളത്.

Helmets Must for Delhi Women

കമീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നിലവിലെ നിയമങ്ങളില്‍ അധികം താമസിക്കാതെ തന്നെ ഭേദഗതി വരുത്താനിടയുണ്ടെന്നാണ് അറിയുന്നത്. ദില്ലി ട്രാഫിക് പൊലീസും ഈ നിര്‍ദ്ദേശത്തെ ശക്തമായി പിന്താങ്ങുന്നുണ്ട്.

അതിനിടെ സിഖ് മതവിശ്വാസികളായ വനിതകള്‍ വീണ്ടും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. പിന്നിലിരുന്ന് യാത് ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിര്‍ദ്ദേശത്തെയും അവര്‍ എതിര്‍ക്കുന്നുണ്ട്. മതവിശ്വാസപ്രകാരം സ്ത്രീകള്‍ തൊപ്പിയും മറ്റും ധരിക്കുന്നത് തെറ്റാണെന്ന് സിഖ് പുരോഹിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
Lieutenant-governor Najeeb Jung has taken the bold step to make helmets compulsory for women, ending Delhi government's stand of honouring religious sentiments.
Story first published: Saturday, April 19, 2014, 17:12 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X