ഹീറോ ഡാഷ് ഉടന്‍, മറ്റ് നാല് സ്‌കൂട്ടര്‍ പിന്നാലെ

സ്‌കൂട്ടര്‍ വിപണി ഇപ്പോള്‍ ഏറെ കാതോര്‍ക്കുന്ന വാര്‍ത്ത ഹോണ്ട ആക്ടിവ 125 ലോഞ്ചിനെക്കുറിച്ചുള്ളതാണ്. ആക്ടിവ, ഡിയോ തുടങ്ങിയ മോഡലുകളിലൂടെ സ്‌കൂട്ടറുകളുടെ ഇന്ത്യന്‍ ഇടം ഹോണ്ടയുടെ കാല്‍ക്കീഴിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോയുടെ പ്രധാന അസ്വസ്ഥതകളിലൊന്നാണ് ഈ വസ്തുത.

രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുവാനാണ് ഹീറോയുടെ തീരുമാനം. തങ്ങളുടെ മുന്‍ പങ്കാളികളുമായി നേരിട്ടേറ്റുമുട്ടുന്ന ഒരേയൊരിടം എന്ന പ്രത്യേകത മൂലം ഇതൊരു അഭിമാനപ്രശ്‌നമാണ് ഹീറോയ്ക്ക്.

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ മൂന്ന് സ്‌കൂട്ടറുകളാണ് ഹീറോ അവതരിപ്പിച്ചത്. ഇവയില്‍ ഒരെണ്ണം 2014ല്‍ തന്നെ വിപണി പിടിക്കും. ബാക്കി രണ്ടെണ്ണം എത്തിച്ചേരുക അടുത്ത രണ്ടു വര്‍ഷങ്ങളിലായിട്ടാണ്.

ഹീറോ ഡാഷ് ഉടന്‍, മറ്റ് നാല് സ്‌കൂട്ടര്‍ പിന്നാലെ

ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ തദ്ദേശീയമായി നിര്‍മിക്കപ്പെട്ടിട്ടില്ലാത്ത തരം കരുത്തേറിയ ഒരു സ്‌കൂട്ടറും ഹീറോയുടെ വരാനിരിക്കുന്ന വാഹനനിരയിലുണ്ട്. കൂടുതലറിയാന്‍ ക്ലിക്കുചെയ്ത് നീങ്ങുക.

ഹീറോ ഡാഷ്

ഹീറോ ഡാഷ്

ഹീറോ ഡാഷ് ആയിരിക്കും ആദ്യമെത്തുന്ന സ്‌കൂട്ടര്‍. 110 സിസി ശേഷിയുള്ള എന്‍ജിനാണ് ഡാഷിനുള്ളത്. 8.5 കുതിരശക്തിയും 9.4 എന്‍എം ചക്രവീര്യവും പകരുന്ന 111സിസി ശേഷിയുള്ള 4 സ്‌ട്രോക്ക് എന്‍ജിനാണിതിനുള്ളത്.

ഹീറോ ഡാഷ്

ഹീറോ ഡാഷ്

എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍, ഡിജിറ്റല്‍ അനലോഗ് ഡാഷ്‌ബോഡ്, മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റ്, ഡ്യുവല്‍ ടോണ്‍ മിറര്‍ കാപ്പുകള്‍ എന്നിവ ഡാഷിന്റെ എടുത്തു പറയാവുന്ന സവിശേഷതകളാണ്.

ഹീറോ ഡെയര്‍

ഹീറോ ഡെയര്‍

രണ്ടാമതായി വിപണിപ്രവേശം ചെയ്യുക ഡെയര്‍ സ്‌കൂട്ടറായിരിക്കും. 2014 അവസാനത്തില്‍, അല്ലെങ്കില്‍ 2015 ആദ്യത്തില്‍ ഹീറോ ഡെയര്‍ വിപണിയിലെത്തിയേക്കും. 124.6 സിസി ശേഷിയുള്ളതാണ് ഹീറോ ഡെയറിന്റെ എന്‍ജിന്‍. ആക്ടിവ 125 ലോഞ്ച് ചെയ്യപ്പെടുന്നതോടെ ഹീറോ ഡെയറിന് ഒരു കിടിലന്‍ എതിരാളിയെയാണ് ലഭിക്കുക. 9.38 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 9.8 എന്‍എം ചക്രവീര്യവും എന്‍ജിനുല്‍പാദിപ്പിക്കും.

ഹീറോ ഡെയര്‍

ഹീറോ ഡെയര്‍

പ്രീമിയം വിലനിലവാരത്തിലായിരിക്കും ഹീറോ ഡെയര്‍ വിപണിയിലെത്തുക. എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ബോഡി നിറത്തിലുള്ള കാലിപ്പര്‍, അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഡിജിറ്റല്‍ കണ്‍സോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ കണ്ടിരുന്നു. ഇവയെല്ലാം ഉല്‍പാദനത്തില്‍ വരികയാണെങ്കില്‍ സാമാന്യം ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

ഹീറോ സിര്‍

ഹീറോ സിര്‍

157.1 സിസി എന്‍ജിനുമായാണ് ഹീറോ സിര്‍ വരുന്നത്. ഇത്രയും ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച് ചില സ്‌കൂട്ടറുകള്‍ ഇറക്കുമതി ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ രാജ്യത്ത് ഇതൊരപൂര്‍വതയാണ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെങ്കിലും വില്‍പനയുടെ കാര്യം വരുമ്പോള്‍ വിദേശവിപണികളില്‍ തന്നെയാണ് ഹീറോ നോട്ടമിടുന്നത്.14 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് സിര്‍ എന്‍ജിന്. 12.7 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും.

ഹീറോ ലീപ്

ഹീറോ ലീപ്

ഉല്‍പാദനത്തില്‍ വരുന്ന, ഇന്ത്യയുടെ ആദ്യത്തെ ഹൈബ്രിഡ് സ്‌കൂട്ടറായിരിക്കും ലീപ്. 2015ല്‍ തന്നെ ഈ വാഹനം എത്തുമെന്ന് കേള്‍ക്കുന്നുണ്ട്. സിര്‍ സ്‌കൂട്ടര്‍ ഒരുപക്ഷേ 2016 തുടക്കത്തിലേ എത്തുകയുള്ളൂ.

ഹീറോ ലീപ്

ഹീറോ ലീപ്

ലിതിയം അയേണ്‍ ബാറ്ററില്‍ നിന്നാണ് ലീപ് ഊര്‍ജ്ജം സ്വീകരിക്കുന്നത്. 124 സിസി ശേഷിയുള്ള എന്‍ജിന്‍ ഈ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു. 11 കുതിരശക്തിയുണ്ട് എന്‍ജിന്.

Most Read Articles

Malayalam
English summary
To take the battle to its ex-partner, Hero has strong lineup of scooters of its own which it displayed at the Auto Expo 2014 last month. These are, the Dash, the Dare, the Zir and the Leap.
Story first published: Friday, March 28, 2014, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X