ഹീറോ എക്‌സ്ട്രീം 150 വിപണിയിലെത്തി

By Santheep

ഹീറോയില്‍ നിന്ന് പുതിയൊരു ബൈക്കു കൂടി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തി. 150സിസിശേഷിയുള്ള എക്‌സ്ട്രീം ബൈക്കിൻറെ പുതിയ രൂപമാണിത്. ഈ വാഹനം പുറത്തിറങ്ങിയതോടെ ഹീറോ മോട്ടോകോര്‍പിന്റേതായി 22 ടൂ വീലറുകളായി വിപണിയിൽ.

പൂനെ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 67,364 രൂപയാണ് വില. നാല് വ്യത്യസ്ത നിറങ്ങളില്‍ ഈ വാഹനം വിപണിയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ഹീറോ എക്‌സ്ട്രീം 150 വിപണിയിലെത്തി

ഓറഞ്ച്, സില്‍വര്‍, ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളിലാണ് എക്‌സ്ട്രീം വിപണിയിലെത്തിയിട്ടുള്ളത്. നടപ്പുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഹീറോ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം സ്‌പോര്‍ട് ബൈക്കുമായി ഈ ബൈക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുണ്ട്. കണ്‍ഫ്യൂഷനാകരുത്. ആ ബൈക്ക് ഈ വര്‍ഷം അവസാനം മാത്രമേ നിരത്തിലിറങ്ങൂ. അടുത്ത താളുകളില്‍ എല്ലാ നിറങ്ങളും വിവരങ്ങളും കാണാം.

ഹീറോ എക്‌സ്ട്രീം 150 വിപണിയിലെത്തി

രണ്ട് വേരിയന്റുകളിലാണ് എക്‌സ്ട്രീം ലഭിക്കുക. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുള്ളതാണ് ഒ!രു വേരിയന്റ്. മറ്റേതിന്റെ മുന്നില്‍ മാത്രമേ ഡിസ്‌ക് ബ്രേക്കുള്ളൂ. മുന്‍-പിന്‍ ഡിസ്‌ക് ബ്രേക്കുകളുള്ള പതിപ്പിന് 70,678 രൂപയാണ് പൂനെ എക്‌സ്‌ഷോറൂം വില.

ഹീറോ എക്‌സ്ട്രീം 150 വിപണിയിലെത്തി

സിബിസെഡ് എക്‌സ്ട്രീമിലുപയോഗിക്കുന്ന അതേ 149.2 സിസി എയര്‍കൂള്‍ഡ് 4 സ്‌ട്രോക് എന്‍ജിന്‍ തന്നെയാണ് ഈ ബൈക്കിലുമുള്ളതെന്നു കാണാം. 4 സ്പീഡ് ട്രാന്‍സ്മിഷന്‍.

ഹീറോ എക്‌സ്ട്രീം 150 വിപണിയിലെത്തി

8500 ആര്‍പിഎമ്മില്‍ 14.4 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 6500 ആര്‍പിഎമ്മില്‍ 12.80 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക.

ഹീറോ എക്‌സ്ട്രീം 150 വിപണിയിലെത്തി

മുന്നില്‍ ടെലിസ്‌കോപിക് ഹൈഡ്രോളിക് സസ്‌പെന്‍ഷനാണ് ഘടിപ്പിച്ചിരിക്കുന്നത്. പിന്നില്‍ 5 സ്റ്റേപ് അഡ്ജസ്റ്റബ്ള്‍ ഗാസ് റിയര്‍വോയര്‍ സസ്‌പെന്‍ഷനും ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
Indias largest two wheeler manufacturer, has launched yet another motorcycle in the auto industry – Xtreme 150 cc.
Story first published: Monday, April 21, 2014, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X