ഹീറോ ഹാസ്റ്റർ, ഹൈഡ്രജൻ ബൈക്കുകൾ അവതരിച്ചു

ഇന്ന് ഹീറോയെ ലോകമറിയുന്നത് ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ നിര്‍മിക്കുന്ന കമ്പനി എന്ന നിലയിലാണ്. ബൈക്കുലകത്തില്‍ ഒരിക്കലും ഇതൊരു ക്വാളിറ്റിയുടെ അളവുകോലല്ല.

ഈ പരിമിതിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ഹീറോയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഏറ്റവും പുതിയ ഹാസ്റ്റര്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് ഇന്ത്യന്‍ ബൈക്ക് പ്രണയികളില്‍ ആഹ്ലാദം നിറയ്ക്കുന്നു. ഹാസ്റ്ററിനൊപ്പം ഹീറോയുടെ ഹൈജ്രജൻ ഫ്യുവൽ സെൽ മോട്ടോർസൈക്കിളും വിപണിയിലെത്തിയിട്ടുണ്ട്.

ഹാസ്റ്റര്‍

ഹാസ്റ്റര്‍

ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജളാണ് ഹാസ്റ്റര്‍ വിപണിയിലവതരിപ്പിച്ചത്.

എന്‍ജിന്‍

എന്‍ജിന്‍

620 സിസി വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ് ഹാസ്റ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കിലുള്ളത്.

കരുത്ത്

കരുത്ത്

9600 ആര്‍പിഎമ്മില്‍ 80 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

സ്റ്റൈല്‍

സ്റ്റൈല്‍

ഹാസ്റ്റര്‍ ബൈക്കിന്റെ ചാസിയുടെ ശില്‍പശൈലിയുടെയും മറ്റും സാമ്യം കെടിഎം ബൈക്കുകളോട് താരതമ്യം ചെയ്യാനുള്ള പ്രവണത വളര്‍ത്തിയിട്ടുണ്ട്.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

അത്യാധുനികമായ സാങ്കേതികതയില്‍ നിര്‍മിച്ചിരിക്കുന്ന എന്‍ജിനും മറ്റ് സന്നാഹങ്ങളും വാഹനത്തിന് ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പുനല്‍കുന്നതായി പവന്‍ മുഞ്ജള്‍ അവതരണത്തിനിടെ വ്യക്തമാക്കി.

എറിക് ബ്യുവല്‍

എറിക് ബ്യുവല്‍

അമേരിക്കന്‍ കമ്പനിയായ എറിക് ബ്യുവലിന്റെ സഹായം ഹാസ്റ്റര്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മിക്കുന്നതില്‍ ഹീറോക്ക് ലഭിച്ചിട്ടുണ്ട്

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുടെ ഡിസൈന്‍ ശൈലി തികച്ചും മൗലികമാണ്. അപ്‌സൈഡ്-ഡൗണ്‍ സസ്‌പെന്‍ഷന്‍, 17 ഇഞ്ച് പിരെല്ലി ഡയാബ്ലോ ടയറുകള്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഹാസ്റ്റര്‍ വരുന്നത്.

ഹീറോയിസം

ഹീറോയിസം

ഹോണ്ടയില്‍ നിന്നുള്ള വേര്‍പെടലിനുശേഷം ഹീറോ മോട്ടോകോര്‍പിന്റെ നീക്കങ്ങളെല്ലാം അങ്ങേയറ്റം ആക്രാമകമാണ്. നിരവധി വിദേശ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് ഏറ്റവും നിലവാരമേറിയ വാഹനങ്ങള്‍ പുറത്തിറക്കുവാനാണ് ഹീറോയുടെ ശ്രമം. പുതിയ ഹാസ്റ്റര്‍ ബൈക്ക് ഈ ശ്രമങ്ങളുടെ ഭാഗമായി എത്തിയതാണ്.

ഇയോണ്‍

ഇയോണ്‍

ഹീറോ മോട്ടോകോര്‍പ് അവതരിപ്പിച്ച ഇയോണ്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലിലാണ് പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ നേരിട്ട് സ്വീകരിച്ചാണ് ഇതിലെ ബാറ്ററി പ്രവര്‍ത്തിക്കുന്നത്.

വീലുകള്‍

വീലുകള്‍

തികച്ചും അത്യാധുനികമായ ഡിസൈൻ ശൈലിയിലാണ് ഇയോൺ ഹൈഡ്രജൻ ബൈക്ക് നിർമിച്ചിരിക്കുന്നത്. ആരങ്ങളില്ലാത്ത വീലുകൾ ഭാവികാലത്തിൻറെ ഡിസൈൻ ശൈലിയായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ്.

Most Read Articles

Malayalam
English summary
Pawan Munjal, MD & CEO, Hero MotoCorp unveiled the Hastur street-fighter concept.
Story first published: Thursday, February 6, 2014, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X