യമഹ ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ഹിരോക്ി ഫ്യൂജിറ്റ

By Santheep

യമഹ മോട്ടോര്‍ കമ്പനിയുടെ ഇന്ത്യാ വിഭാഗത്തിന്റെ പുതിയ ചെയര്‍മാനായി ഹിരോകി ഫ്യൂജിറ്റ നിയമിക്കപ്പെട്ടു. ജനുവരി ഒന്ന് മുതലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുക.

ഇന്ത്യാ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്, യമഹ മോട്ടോര്‍ ഇന്ത്യ സേല്‍സ്, യമഹ മോട്ടോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്ത്യ എന്നീ കമ്പനികളാണ് യമഹ ഗ്രൂപ്പിന്റെ കീഴില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളെല്ലാം ഇനി ഹിരോകിയുടെ ചുമതലയിലാണ് വരിക.

നിലവിലെ ചെയര്‍മാന്‍ ഹിരായുകി സുസൂക്കിയുടെ പക്കല്‍നിന്നാണ് ഹിരോക് ഫ്യൂജിറ്റ് സ്ഥാനമേറ്റെടുക്കുന്നത്. ഫ്യൂജിറ്റയ്ക്ക് യമഹ മോട്ടോര്‍ ഇന്ത്യയുടെ പ്രസ്ഡണ്ട് സ്ഥാനം കൂടിയുണ്ട്.

Hiroaki Fujita Becomes New Chairman of Yamaha Motor Group India

യമഹയില്‍ കഴിഞ്ഞ 32 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പിക്കപ്പെട്ടതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹിരോകി വ്യക്തമാക്കി. ഇന്ത്യയില്‍ മികച്ച ഉല്‍പന്നങ്ങളെത്തിക്കുന്നതിലും രാജ്യത്തെ സവിശേഷതകളെ മനസ്സിലാക്കി അനുയോജ്യമായ പ്രവര്‍ത്തനരീതി കണ്ടെത്തുന്നതിനുമായിരിക്കും താന്‍ മുന്‍തൂക്കം നല്‍കുകയെന്ന് ഹിരോകി പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #yamaha
English summary
Hiroaki Fujita Becomes New Chairman of Yamaha Motor Group India.
Story first published: Friday, December 26, 2014, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X