ഹീറോ സ്പ്ലന്‍ഡറിനെ ഹോണ്ട ആക്ടിവ മറികടന്നു

By Santheep

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന സ്‌കൂട്ടറെന്ന സ്ഥാനം ഹോണ്ട ആക്ടിവയ്ക്ക്. ഏറെക്കാലമായി ഹീറോ സ്പ്ലന്‍ഡര്‍ കൈയടക്കിവെച്ചിരുന്ന സ്ഥാനമാണ് ആക്ടിവ പിടിച്ചടക്കിയത്.

ഒരു ദശകത്തിലധികം നീണ്ട ആക്ടിവയുടെ ഇന്ത്യന്‍ യാത്ര വിജയക്കണക്കുകളുടേതാണ്. ഹീറോയുമായി സഖ്യമുണ്ടായിരുന്ന കാലത്തേ ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ ഇന്ത്യന്‍ നിരത്തുകള്‍ പിടിച്ചടക്കിയിരുന്നു. ഹീറോ ഹോണ്ട വാഹനങ്ങളുള്ള സെഗ്മെന്റില്‍ ഹോണ്ടയുടെ തനത് വണ്ടികള്‍ ഇറക്കരുതെന്ന കരാര്‍ നിലവിലുണ്ടായിരുന്നതിനായാണ് ഇന്ത്യയില്‍ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ശ്രദ്ധവെക്കാന്‍ കമ്പനി തീരുമാനിച്ചത്. വന്‍ വിജയമായിത്തീര്‍ ആക്ടിവ, യഥാര്‍ത്ഥത്തില്‍ ഹോണ്ടയുടെ ഇന്ത്യയിലെ വിപണിയടിത്തറ ഭദ്രമാക്കിയ മോഡലാണ്.

Honda Activa Beats Hero Splendor

2014 മാര്‍ച്ച് മാസത്തില്‍ ഹോണ്ട വിറ്റഴിച്ചത് 177,928 യൂണിറ്റ് ആക്ടിവ സ്‌കൂട്ടറുകളാണ്. ഇതേ സ്ഥാനത്ത് ഹീറോ സ്പ്ലന്‍ഡറിന്റെ വില്‍പന 163,778 യൂണിറ്റാണ്.

ഹീറോ ഹോണ്ട സ്പ്ലന്‍ഡര്‍ വിപണിയിലെത്തുന്നത് 1994ലാണ്. ഇന്ന് വിപണിയില്‍ സ്പ്ലന്‍ഡറിന് ആറ് വേരിയന്റുകളുണ്ട്. ബ്ലാക് അലോയ് ഘടിപ്പിച്ച സ്പ്ലന്‍ഡര്‍ പ്രോ, സ്പ്ലന്‍ഡര്‍ ഐ സ്മാര്‍ട്, സ്പ്ലന്‍ഡര്‍ പ്ലസ്, സ്പ്ലന്‍ഡര്‍ പ്രോ, സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജി, സൂപ്പര്‍ സ്പ്ലന്‍ഡര്‍ എന്നിങ്ങനെ.

സൂപ്പര്‍ സ്പ്ലന്‍ഡറില്‍ ഘടിപ്പിച്ചിരിക്കുന്നത് 125സിസി ശേഷിയുള്ള എന്‍ജിനാണ്. മറ്റെല്ലാ വേരിയന്റുകളിലും 97.2 സിസി ശേഷിയുള്ള എന്‍ജിനാണ് ചേര്‍ത്തിരിക്കുന്നത്.

2001ലാണ് ഹോണ്ട ആക്ടിവ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ നിരത്തിലെത്തുന്നത്. 102സിസി ശേഷിയുള്ള 4 സ്‌ട്രോക്ക് എന്‍ജിനാണ് വാഹനത്തിലുള്ളത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
Honda Activa has already beat the Splendor (100cc) twice in the financial year 2013-14. The first time was in September 2013 and then once again in March 2014.
Story first published: Monday, April 21, 2014, 16:46 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X