ഹോണ്ട സിബി യൂണികോണ്‍ 69,350 രൂപ വിലയില്‍

By Santheep

ഹോണ്ട സിബി 160 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 69,350 രൂപയാണ് വാഹനത്തിന് വില. കോമ്പി ബ്രേക്ക് സിസ്റ്റത്തോടുകൂടി വരുന്ന പതിപ്പിന് 74,414 രൂപയാണ് വില.

നിലവിലെ സിബി യുണികോണ്‍ 150ക്ക് പകരക്കാരനായാണ് ഈ മോഡല്‍ വരുന്നത്. മുന്‍ പതിപ്പിനെക്കാള്‍ സ്‌പോര്‍ടിയായ ഡിസൈന്‍ സവിശേഷതകളാണ് യുണികോണ്‍ 160ക്കുള്ളത്. ഇതിന് സിബി ട്രിഗര്‍ മോഡലിന്റെ ശരീരഭംഗിയോട് സാദൃശ്യം തോന്നാം ചിലപ്പോള്‍. വാഹനത്തെ അടുത്തറിയാം താഴെ ചിത്രത്താളുകളില്‍.

ഹോണ്ട സിബി യൂണികോണ്‍ 69,350 രൂപ വിലയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

എന്‍ജിന്‍

എന്‍ജിന്‍

163സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ട സിബി യൂണികോണിന് കരുത്ത് പകരുന്നത്. ഹോണ്ട ഇക്കോ സാങ്കേതികത വാഹനത്തിലുപയോഗിച്ചിട്ടുണ്ട്. ഇത് മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നു. ലിറ്ററിന് 62 കിലോമീറ്ററാണ് മൈലേജ്. മികച്ച ചക്രവീര്യം പകരുന്നുണ്ട് എന്‍ജിനെന്ന് ഹോണ്ട അവകാശപ്പെടുന്നു.

എന്‍ജിന്‍

എന്‍ജിന്‍

8000 ആര്‍പിഎമ്മില്‍ 14.5 കുതിരശക്തി പകരാന്‍ എന്‍ജിന് സാധിക്കുന്നുണ്ട്. 6000 ആര്‍പിഎണ്മില്‍ 14.91 എന്‍എം ആണ് ചക്രവീര്യം. ഒരു 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് പിന്‍ചക്രങ്ങളിലെത്തിക്കുന്നു.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

വാഹനത്തിന്റെ നീളം 2,045 മില്ലിമീറ്ററാണ്. വീതി 757 മില്ലിമീറ്റര്‍. ഉയരം 1,060 മില്ലിമീറ്റര്‍. വീല്‍ബേസ് 1,324 മില്ലിമീറ്റര്‍. മുമ്പില്‍ ടെലസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ സ്പ്രിങ് ഹൈഡ്രോളിക് സസ്‌പെന്‍ഷനും ചേര്‍ത്തിരിക്കുന്നു. 240 മില്ലിമീറ്റര്‍ ഡിസ്‌ക് ബ്രേക്ക് മുന്‍വീലുകളില്‍. പിന്നില്‍ 130 എംഎം ഡ്രം ബ്രേക്ക്.

ഹോണ്ട സിബി യൂണികോണ്‍ 69,350 രൂപ വിലയില്‍

നാല് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭിക്കുന്നു. ഇംപീരിയര്‍ റെഡ് മെറ്റാലിക്, പേള്‍ ബ്ലാക്ക്, ജെനി േ്രഗ മെറ്റാലിക്, സണ്‍ബീം വൈറ്റ് എന്നീ വര്‍ണങ്ങള്‍.

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

പൂര്‍ണമായും ഡിജിറ്റൈസ് ചെയ്തിരിക്കുന്നു സിബി യൂണികോള്‍ 160യുടെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. ട്രിപ് മീറ്റര്‍, ഓഡോമീറ്റര്‍, ടെക്കാമീറ്റര്‍, സ്പീഡോമീറ്റര്‍, ഡിജിക്ലോക്ക്, ഫ്യുവല്‍ മീറ്റര്‍ എന്നിവ അടങ്ങിയിരിക്കുന്നു ഈ കണ്‍സോളില്‍.

പിന്‍ലൈറ്റിലെ ഹോണ്ട

പിന്‍ലൈറ്റിലെ ഹോണ്ട

സിബി യൂണികോണ്‍ 160യുടെ എല്‍ഇഡി ടെയ്ല്‍ ലൈറ്റ് ഡിസൈന്‍ ഹോണ്ട എന്നതിലെ H-നെ ഓര്‍മിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Honda CB Unicorn 160 launched in India.
Story first published: Thursday, December 18, 2014, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X