പുതിയ ഹോണ്ട സിബിആര്‍250ആര്‍ ലോഞ്ച് ചെയ്തു

ഹോണ്ട സിബിആര്‍250ആറിന്റെ പുതുക്കിയ പതിപ്പ് ഇന്തോനീഷ്യയില്‍ ലോഞ്ച് ചെയ്തു. ഹോണ്ടയുടെ ഇന്തോനീ,്‌യന്‍ വിഭാഗമായ പിടി ആസ്ട്ര മോട്ടോറാണ് വാഹനം പുതുക്കി വിപണിയിലെത്തിച്ചിരിക്കുന്നത്.

സാങ്കേതികമായും സൗന്ദര്യപരമായുമുള്ള മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.

ലേഖനം ചിത്രത്താളുകളിൽ തുടരുന്നു.

പുതിയ ഹോണ്ട സിബിആര്‍250ആര്‍ ലോഞ്ച് ചെയ്തു

താളുകളിലൂടെ നീങ്ങുക

പുതിയ ഹോണ്ട സിബിആര്‍250ആര്‍ ലോഞ്ച് ചെയ്തു

പുതിയ 250 സിസി എന്‍ജിന്‍ മുന്‍ പതിപ്പിനെക്കാള്‍ കുതിരശക്തി പകരുന്നുണ്ട്. 9000 ആര്‍പിഎമ്മില്‍ 29 കുതിരശക്തി ഉള്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 7500 ആര്‍പിഎമ്മില്‍ 23 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കുന്നു.

പുതിയ ഹോണ്ട സിബിആര്‍250ആര്‍ ലോഞ്ച് ചെയ്തു

എന്‍ജിനില്‍ കാര്യമായ ട്യൂണിംഗ് പണികളെടുത്തതിനു ശേഷമാണ് സിബിആറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

പുതിയ ഹോണ്ട സിബിആര്‍250ആര്‍ ലോഞ്ച് ചെയ്തു

എന്‍ജിന്റെ ഘടനയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗിയര്‍ഷിഫ്റ്റ് റാഷ്യോയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ ഹോണ്ട സിബിആര്‍250ആര്‍ ലോഞ്ച് ചെയ്തു

ബൈക്കിന് ഡ്യുവല്‍ ഹെഡ്‌ലാമ്പ് നല്‍കിയതാണ് ഡിസൈനില്‍ വരുത്തിയിട്ടുള്ള ശ്രദ്ധേയമായ മാറ്റം. സിബിആര്‍1000ആറില്‍ കാണുന്ന ശൈലിയിലാണ് ഫ്രണ്ട് ഫെയറിംഗ് നിര്‍മിച്ചിരിക്കുന്നത്. എക്‌സോസ്റ്റ് സിലിണ്ടറില്‍ ക്രോമിയം പൂശിയത് കാണാം. മുന്നിലും വശങ്ങളിലും പിന്നിലുമുള്ള ബോഡി പാനലുകളുടെ ഡിസൈനില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഹോണ്ട സിബിആര്‍250ആര്‍ റിപ്സോൾ ലിവറി

ഹോണ്ട സിബിആര്‍250ആര്‍ റിപ്സോൾ ലിവറി

2011ല്‍ ലോഞ്ച് ചെയ്തതിനു ശേഷം ഇതുവരെ 15,000 യൂണിറ്റ് സിബിആര്‍250ആര്‍ ബൈക്കുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
PT Astra Honda Motor (Honda Indonesia) launched a facelift of the CBR250R yesterday.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X