ലോകത്തിലെ ഏറ്റവും വേഗമേറിയ സൈക്കിള്‍ ബങ്കളുരുവില്‍ കിട്ടും

By Santheep

ലോകവിഖ്യാത പ്രീമിയം സൈക്കിള്‍ നിര്‍മാതാവായ ജയന്റ് ബങ്കളുരുവില്‍ ഷോരൂം തുറന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂമാണ് ജയന്റിന്റെ ഇന്ത്യന്‍ വിതരണക്കാരായ സ്റ്റാര്‍ക്കെന്‍ സ്‌പോര്‍ട്‌സ് പൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് തുടങ്ങിയിട്ടുള്ളത്. ബങ്കളുരുവിലെ ഇന്ദിരാനഗറിലാണ് ജയന്റ് 'എക്‌സ്പീരിയന്‍സ് സെന്റര്‍' സ്ഥിതി ചെയ്യുന്നത്.

3200 സ്‌ക്വയര്‍ഫീറ്റ് ഇടത്തിലാണ് ജയന്റിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍ നിലകൊള്ളുന്നത്. ബൈക്ക് സിമുലേറ്ററുകള്‍, ബൈക്ക് സ്പാ, ബൈക്ക് ഫിറ്റ്, ബൈക്ക് ലൈബ്രറി, ബൈക്ക് കഫെ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൈക്കിള്‍ വാങ്ങണമെങ്കില്‍ ഇന്ദിരാനഗറിലെ ജയന്റ് എക്‌സ്പീരിയന്‍സ് സെന്ററില്‍ ചെന്നാല്‍ മതി. പ്രോപല്‍ അഡ്വാന്‍സ്ഡ് എസ്എല്‍.0 എന്ന സൈക്കിള്‍ ഇവിടെ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.

India Gets Fastest Bicycle In The World By Giant

ടൂര്‍ ഡി ഫ്രാന്‍സില്‍ മത്സരിച്ച ജയന്റ് ഷിമാണോ ടീം ഉപയോഗിച്ചത് പ്രൊപല്‍ അഡ്വാന്‍സ്ഡ് എസ്എല്‍.0 സൈക്കിളായിരുന്നു. പ്രശസ്ത ബൈക്കറായ മാര്‍സല്‍ കിറ്റലായിരുന്നു സൈക്കിളോടിച്ചത്. എട്ട് റേസുകളില്‍ മൂന്നെണ്ണത്തിലും ഇദ്ദേഹം വിജയിച്ചു.

ഇന്ത്യയില്‍ വില്‍ക്കുന്ന സൈക്കിളുകളുടെ മൊത്തമെടുത്താല്‍ അതില്‍ വിലയേറിയ സൈക്കിളുകളുടെ എണ്ണം വളരെ കുറവാണെന്നു കാണാം. വെറും 1 ശതമാനം മാത്രമാണിത്. എന്നാല്‍ ഈ നിലയില്‍ കാര്യമായ മാറ്റം വരുംനാളുകളില്‍ കാണാമെന്ന് സ്റ്റാര്‍കെന്‍ സ്‌പോര്‍ട്‌സ് സിഇഒ പ്രവിന്‍ വി പാട്ടില്‍ പറയുന്നു.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #bicycle #സൈക്കിള്‍
English summary
Giant, a premium brand of bicycles and bike accessories has entered into Indiranagar, Bangalore.
Story first published: Tuesday, July 22, 2014, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X