ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന് ബങ്കളുരുവില്‍ തുടക്കം

By Santheep

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന്റെ 2014 എഡിഷന് ബങ്കളുരുവില്‍ തുടക്കമായി. ഇന്നും നാളെയുമായി നഗരത്തിലെ ഫീനിക്‌സ് മാര്‍ക്കറ്റ്‌സിറ്റി മാളില്‍ വെച്ചാണ് ഈ സൂപ്പര്‍ബൈക്ക് അര്‍മാദം നടക്കുന്നത്.

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷനാണ് ബങ്കളുരുവില്‍ നടക്കുന്നത്. ഓരോ വര്‍ഷവും സൂപ്പര്‍ബൈക്കുടമകളുടെ പങ്കാളിത്തം കൂടിവരികയാണ് ഈ ഫെസ്റ്റിവലില്‍. ഫീനിക്‌സ് മാളില്‍ നിന്നുള്ള റിപ്പോര്‍ട്ടും ചിത്രങ്ങളും താഴെ ചിത്രത്താളുകളില്‍ കാണാം.

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന് ബങ്കളുരുവില്‍ തുടക്കം

ഇതിനകം തന്നെ അമ്പതോളം സൂപ്പര്‍ബൈക്കുകള്‍ മാളിന്റെ പരിസരങ്ങളിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കൂടുതല്‍ ബൈക്കുകള്‍ എത്തിച്ചേരുമെന്നാണറിയുന്നത്.

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന് ബങ്കളുരുവില്‍ തുടക്കം

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് പൂനെയില്‍ വെച്ചായിരുന്നു. 500 സൂപ്പര്‍ബൈക്ക് ഉടമകള്‍ ഈ ഇവന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു.

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന് ബങ്കളുരുവില്‍ തുടക്കം

600 സിസിക്കു മുകളിലുള്ള ബൈക്കുകളുടെ ഒരു അര്‍മാദമായിരുന്നു പൂനെ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍. ഇത്തവണത്തെ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍ ഇനിയും ഗംഭീരമാകുമെന്നാണ് കരുതേണ്ടത്. സൂപ്പര്‍ബൈക്കുകള്‍ക്ക് പഞ്ഞമില്ലാത്ത ബങ്കളുരുവില്‍ ഇതൊരു വന്‍ സംഭവമായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന് ബങ്കളുരുവില്‍ തുടക്കം

ഹാര്‍ലി ഡേവിസനുകളും ഗോള്‍വിങ്‌സുകളും ഇന്‍ട്രൂഡറുകളും ഡുക്കാട്ടികളും നിറഞ്ഞ, സമ്പന്നമായി രണ്ടു ദിവസമായിരിക്കും ബാംഗ്ലൂരിന് സൂപ്പര്‍ബൈക്ക് ഫെസ്റ്റിവല്‍. സൂപ്പര്‍ബൈക്കുകള്‍ക്കൊപ്പം നിരവധി വിന്റേജ് ബൈക്കുകളും കാണാനുള്ള അവസരമുണ്ടായിരിക്കും ഇത്തവണ.

ഇന്ത്യ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന് ബങ്കളുരുവില്‍ തുടക്കം

ആക്‌സസറികളും മറ്റും വില്‍ക്കുന്ന സ്റ്റാളുകള്‍ സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. ലൗഡസ്റ്റ് ബൈക്ക് മത്സരങ്ങളും ഫ്രീസ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ തുടങ്ങിയ പരിപാടികളും സൂപ്പര്‍ബൈക്ക് ഫെസ്റ്റിവലിന്റെ ആകര്‍ഷണങ്ങളായിരിക്കും.

Most Read Articles

Malayalam
English summary
India Superbike Festival (ISF) has been kicked off at Phoenix MarketCity in Bangalore on May 10.
Story first published: Saturday, May 10, 2014, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X