ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ 2015ല്‍ ഇന്ത്യയിലെത്തും

By Santheep

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സില്‍ നിന്നുള്ള റോഡ്മാസ്റ്റര്‍ മോട്ടോര്‍സൈക്കിളിന്റെ 2015 മോഡല്‍ ഈയിടെയാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്കും വരുമെന്നാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് പറയുന്നത്.

ബൈക്കിന്റെ റോഡ് സാന്നിധ്യം ഇനിയുമുയര്‍ത്തുന്ന വിധത്തിലുള്ള നിരവധി മാറ്റങ്ങളാണ് ഈ പുതുക്കലില്‍ സംഭവിച്ചിരിക്കുന്നത്.

1811 സിസി ശേഷിയുള്ള എന്‍ജിനാണ് 2015 മോഡല്‍ റോഡ്മാസ്റ്ററിലുള്ളത്. 138.9 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

Indian Motorcycles To Bring New Roadmaster To India In 2015

ദൈര്‍ഘ്യമേറിയ യാത്രകള്‍ക്ക് ഏറെ അനുയോജ്യമായ ബൈക്കാണിത്. ഹെഡ്‌ലാമ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നത് എല്‍ഇഡി ലൈറ്റുകളാണ്. ടെയ്ല്‍ ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍, ടേണ്‍ ഇഡിക്കേറ്ററുകള്‍ എന്നിവിടങ്ങളിലും എല്‍ഇഡിയാണ് ഉപയോഗിച്ചിട്ടുള്ളത്.

2015ല്‍ തന്നെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റോഡ്മാസ്റ്റര്‍ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/F-foKRnfBac?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #indian motorcycle #news
English summary
The American brand has revealed its 2015 version of its Roadmaster and it is certainly coming to India.
Story first published: Thursday, July 31, 2014, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X