ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ്

By Santheep

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് മെയ് ഏഴിന് തുറക്കും. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ആദ്യത്തെ ഷോറൂം തുറക്കുന്നത്. ഇന്ത്യയുടെ ക്രൂയിസര്‍ വിപണിയിലേക്കുള്ള ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ കടന്നുവരവ് വലിയ ആകാംക്ഷയാണ് മോട്ടോര്‍സൈക്കിള്‍ പ്രണയികളില്‍ നിറച്ചിട്ടുള്ളത്.

നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തോടെ ഇന്ത്യയിലെ പ്രമുഖനഗരങ്ങളിലേക്കെല്ലാം സ്വയം വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ശ്രമം. റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ വസ്ത്രധാരണശൈലിയെ ഓര്‍മിപ്പിക്കുന്നതാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകളുടെ രൂപകല്‍പന.

ലേഖനം മുഴുവൻ വായിക്കാൻ താളുകളിലേക്കു ചെല്ലുക

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ്

യൂറോപ്യന്‍ അധിനിവേശക്കാരോട് തദ്ദേശീയര്‍ നടത്തിയ കടുത്ത ചെറുത്തുനില്‍പ് ഒരുതരം ആരാധനയുടെ രൂപം പൂണ്ടു പില്‍ക്കാലത്ത്. പരുക്കന്‍ മുഖച്ഛായയുള്ള വാഹനങ്ങള്‍ക്ക് റെഡ് ഇന്ത്യന്‍ ഗോത്ര വിഭാഗങ്ങളുടെ പേരുകളിടുന്നതും മറ്റും കാണാം. ജീപ്പിന്റെ ഗ്രാന്‍ഡ് ചീരോക്കി ഒരുദാഹരണമാണ്.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ്

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോളാരിസ് ഓഫീസറായ ബെന്നെറ്റ് മോര്‍ഗന്‍ നേരിട്ടെത്തുമെന്നാണറിയുന്നത്. ഏറെക്കാലമായി പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിനെ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ചത് പോളാരിസ്സാണ്. 1953ല്‍ കടക്കെണിയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രവര്‍ത്തനങ്ങളവസാനിപ്പിച്ചത്. ഇന്നും ലോകത്തിന്റെ നിരത്തുകളില്‍ പഴയ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ മോഡിഫൈ ചെയ്തുപയോഗിക്കുന്നവര്‍ ധാരാളമുണ്ട്.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ്

എല്ലാ മോഡലുകളും ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ മുന്‍കാല ഡിസൈനുകലെ പിന്‍പറ്റുന്നതായി കാണാം. ഇക്കാരണത്താല്‍ തന്നെ അതിശയിപ്പിക്കുന്ന ക്ലാസിക് സ്വഭാവം ഡിസൈനുകള്‍ക്ക് വന്നിരിക്കുന്നു.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ്

ഇന്ത്യയിലേക്ക് ഇന്ത്യന്‍ ചീഫ് ക്ലാസിക്, ഇന്ത്യന്‍ ചീഫ് വിന്റേജ്, ഇന്ത്യന്‍ ചീഫ്‌റ്റൈന്‍ എന്നീ മോഡലുകള്‍ എത്തിച്ചേരുമെന്നാണറിയുന്നത്.

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ്

1901ല്‍ ജോര്‍ജ് എംം ഹെന്‍ഡീയും കാള്‍ ഓസ്‌കാര്‍ ഹെഡ്‌സ്‌റ്റോമും ചേര്‍ന്നാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സ്ഥാപിക്കുന്നത്. 1953നു ശേഷം 2011ല്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ തിരിച്ചെത്തി. യുഎസ്സിലെ നോര്‍ത്ത് കരോലീന ആസ്ഥാനമാക്കി പുതിയ കമ്പനി പ്രവര്‍ത്തിക്കുന്നു.

Most Read Articles

Malayalam
English summary
On the seventh of May, 2014 Indian will inaugurate their first-ever Indian showroom. The new dealership will be located at B-10, Infocity, sector-34, Gurgaon Haryana.
Story first published: Saturday, May 3, 2014, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X