ഏറ്റവും വേഗതയേറിയ ബൈക്ക് ഇന്ത്യയിലേക്ക്

By Santheep

കാവസാക്കി എച്ച്2, എച്ച്2ആര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്റര്‍മോട്ട് ഷോയില്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം വന്‍തോതിലുള്ള ശ്രദ്ധയാണ് ഇവയ്ക്ക് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും കരുത്തുള്ള മോട്ടോര്‍സൈക്കിളുകളുടെ ഗണത്തിലാണ് ഇവ പെടുക.

എച്ച്2 മോഡലിന്റെ ട്രാക്ക് വേര്‍ഷനാണ് എച്ച്2ആര്‍ എന്നറിയപ്പെടുന്നത്. ഈ ബൈക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്കായിരിക്കുമെന്ന് കാവസാക്കി അവകാശപ്പെടുന്നുണ്ട്.

Kawasaki H2 Expected To Come To India By Mid 2015

പുതിയ വാര്‍ത്തകള്‍ പറയുന്നത് കാവസാക്കി എച്ച്2 ഇന്ത്യന്‍ വിപണിയിലും അവതരിക്കുമെന്നാണ്. ട്രാക്ക് പതിപ്പ് ഇന്ത്യയിലെത്തില്ല എന്നാണ് അനുമാനിക്കേണ്ടത്. രാജ്യത്തെ വിപണി ഈ പതിപ്പിനെ സ്വീകരിക്കാന്‍ ഇപ്പോള്‍ വേണ്ടത്ര സജ്ജമല്ലെന്നു പറയേണ്ടിയിരിക്കുന്നു.

വിപണിയിലെ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഹോണ്ടയുമായി എതിരിടാന്‍ എച്ച്2, കാവസാക്കിക്ക് ഒരു തുറുപ്പുചീട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിഞ്ജ എച്ച്2ആര്‍ എന്‍ജിന്‍ 300 കുതിരശക്തി (ഇത് ട്രാക്ക് പതിപ്പാണ്) ഉല്‍പാദിപ്പിക്കാന്‍ ശേഷി സ്വന്തമാക്കിയിരിക്കുന്നു. ബൈക്കിന്റെ 998സിസി എന്‍ജിന്‍ ഈ പണി ചെയ്യുന്നത് ഒരു സൂപ്പര്‍ചാര്‍ജറിന്റെ സഹായത്തോടെയാണ്. ഈ വാഹനത്തിന്റെ റോഡ് ലീഗല്‍ പതിപ്പിന് 200 കുതിരശക്തിയായിരിക്കും കരുത്ത് എന്നറിയുന്നു.

നിലവില്‍ 2014 ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍ ആണ് ഏറ്റവും കരുത്തുറ്റ എന്‍ജിന്‍ ഘടിപ്പിച്ചു വരുന്നത്. 199 കുതിരശക്തി പകരുന്ന എന്‍ജിനുമായി വിപണിയിലുള്ള എസ്1000ആര്‍ആറിനെ മറികടക്കുന്ന കാവസാക്കി നിഞ്ജ എച്ച്2 എന്‍ജിന്‍ പകരുന്നത് 300 കുതിരകളുടെ കരുത്താണ്! ഒരു സൂപ്പര്‍ചാര്‍ജറിന്റെ സഹായത്തോടെയാണ് നിഞ്ജ എച്ച്2-വിന്റെ 998സിസി എന്‍ജിന്‍ ഈ കൊടിയ കരുത്ത് പുറത്തെടുക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #kawasaki
English summary
Kawasaki H2 Expected To Come To India By Mid 2015.
Story first published: Saturday, November 29, 2014, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X