കാവസാക്കി വേഴ്‌സിസ് അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍

By Santheep

ഇന്ത്യയിലെ സാഹസികബൈക്കര്‍മാരെ ആവേശത്തിലാഴ്ത്തി കാവസാക്കി വേഴ്‌സിസ് 1000 ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ബൈക്ക് സെഗ്മെന്റുകളിലൊന്നാണിത്. അഡ്വഞ്ചര്‍ ബൈക്കര്‍മാര്‍ക്കിടയില്‍ ലോകത്തെമ്പാടും ഏറെ ആരാധകരുണ്ട് വേഴ്‌സിസ് 1000ന്.

ഇയടുത്തകാലത്താണ് കാവസാക്കി വേഴ്‌സിസ് 1000 ലോകവിപണിയിലെത്തിയത്. അധികം സമയമെടുക്കാതെ തന്നെ ഇന്ത്യയിലേക്കും ഈ വാഹനത്തെ കൊണ്ടുവരാന്‍ കാവസാക്കി ധൈര്യം കാണിച്ചുവെന്നത് അവര്‍ക്ക് സെഗ്മെന്റിന്റെ വളര്‍ച്ചയിലുള്ള പ്രതീക്ഷയെയാണ് കാണിക്കുന്നത്. കഴിഞ്ഞമാസം തന്നെ ഈ ബൈക്കിന്റെ ബുക്കിങ് രാജ്യത്തെ കാവസാക്കി ഷോറൂമുകളിലെല്ലാം ആരംഭിച്ചിരുന്നു.

കാവസാക്കി വേഴ്‌സിസ് അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

കാവസാക്കി വേഴ്‌സിസ് വില

കാവസാക്കി വേഴ്‌സിസ് വില

പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 12,90,000 രൂപയാണ് കാവസാക്കി വേഴ്‌സിസിന് വില.

കാവസാക്കി വേഴ്‌സിസ് 1000 സവിശേഷതകള്‍

കാവസാക്കി വേഴ്‌സിസ് 1000 സവിശേഷതകള്‍

1043സിസി ശേഷിയുള്ള 4 സിലിണ്ടര്‍ ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് കാവസാക്കി വേഴ്‌സിസ് 1000നുള്ളത്. 120 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ട് ഈ എന്‍ജിന്‍. 102 എന്‍എം ചക്രവീര്യം. എന്‍ജിന്‍ കരുത്ത് ചെയ്ന്‍ ഡ്രൈവ് വഴി പിന്‍വീലുകളിലേക്ക് എത്തിക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

കാവസാക്കി വേഴ്‌സിസ് അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍

മുന്‍വീലില്‍ നാല് പിസ്റ്റണ്‍ കാലിപ്പറുകളോടു കൂടിയ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചിരിക്കുന്നു. പിന്നില്‍ ഘടിപ്പിച്ചിരിക്കുന്നത് സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറാണ്.

കാവസാക്കി വേഴ്‌സിസ് അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍

ഇതൊരു സെമി ഫെയേഡ് മോട്ടോര്‍സൈക്കിളാണ്. ദീര്‍ഘയാത്രകള്‍ക്ക് സഹായകമാകുന്ന വിധത്തില്‍ മുന്നില്‍ വലിയ വിന്‍ഡ്‌സ്‌ക്രീന്‍ ചേര്‍ത്തിരിക്കുന്നു. ഡ്യുവല്‍ ഹെഡ്‌ലാമ്പാണ് വാഹനത്തിലുള്ളത്.

കാവസാക്കി വേഴ്‌സിസ് അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍

ട്രയംഫിന്റെ ടൈഗര്‍ എക്‌സ്‌പ്ലോറര്‍, അടുത്തുതന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഡിഎസ്‌കെ ബെനല്ലിയുടെ അഡ്വഞ്ചര്‍ ടൂറര്‍ എന്നിവയോടാണ് കാവസാക്കി വേഴ്‌സിസ് 1000 മത്സരിക്കുക.

കാവസാക്കി വേഴ്‌സിസ് 1000 ഫീച്ചറുകള്‍

കാവസാക്കി വേഴ്‌സിസ് 1000 ഫീച്ചറുകള്‍

  • ക്രമീകരിക്കാവുന്ന ഹാന്‍ഡില്‍ബാര്‍
  • ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍
  • എബിഎസ്
  • ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഓപ്ഷണല്‍)

Most Read Articles

Malayalam
English summary
Kawasaki India Launch Versys 1000: Price, Specs, Features and More.
Story first published: Thursday, November 27, 2014, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X