കാവസാക്കി സെഡ്250, ഇആര്‍-6 ബൈക്കുകള്‍ ഇന്ത്യയില്‍

By Santheep

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് കാവസാക്കി രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിച്ചു. സെഡ്250, എആര്‍-6എന്‍ എന്നീ മോഡലുകളാണിവ.

സെഡ്250 മോഡലിന്റെ വില 2.99 ലക്ഷം രൂപയാണ്. എആര്‍-6എന്‍-ന് വില 4.78 ലക്ഷം രൂപയും. ദില്ലി എക്‌സ്‌ഷോറൂം നിരക്കുകളാണിവ.

ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ നടക്കുന്ന വന്‍ മത്സരത്തില്‍ പങ്കെടുക്കാനാണ് സെഡ്250 എത്തുന്നത്. നിലവില്‍ ഹോണ്ട സിബിആര്‍250, കെടിഎം ഡ്യൂക്ക് വേരിയന്റുകള്‍ എന്നിവയാണ് ഈ സെഗ്മെന്റിലെ താരങ്ങള്‍.

കാവസാക്കിയുടെ ലിറ്റര്‍ ക്ലാസ് ബൈക്കായ സെഡ്1000-നെ വലിയതോതില്‍ പിന്‍പറ്റുന്നതാണ് സെഡ്250യുടെ ഡിസൈന്‍. സെഡ്800 മോഡലിന്റെ ഡിസൈനില്‍ നിന്നും കടമെടുക്കലുണ്ടായിട്ടുള്ളതായി കാണാം.

250 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 11000 ആര്‍പിഎമ്മില്‍ 33 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.

z250

ഒരു വര്‍ണപദ്ധതിയില്‍ (ഗ്രീന്‍) മാത്രമേ സെഡ്250 ലഭിക്കൂ.

നിഞ്ജ 650 മോട്ടോര്‍സൈക്കിളിന്റെ നേക്കഡ് പതിപ്പാണ് ഇആര്‍-6എന്‍ മോഡല്‍. 649 കുതിരശക്തിയുണ്ട് ഈ ബൈക്കിന്റെ ട്വിന്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എന്‍ജിന്. 71 കുതിരശക്തി പകരുന്നു ഇവന്‍. 7000 ആര്‍പിഎമ്മില്‍ 64 എന്‍എം ആണ് ചക്രവീര്യം.

ഇആര്‍-6എന്‍ മോഡലും ഒറ്റ നിറത്തില്‍ (ബ്ലാക്ക്) മാത്രമേ ലഭിക്കൂ.

Most Read Articles

Malayalam
English summary
Kawasaki, one of the biggest Japanese motorcycle manufacturers, has launched two new motorcycles today, the much awaited Z250 and the ER-6n.
Story first published: Thursday, October 16, 2014, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X