കാവസാക്കി സെഡ്20 ലോഞ്ചിന് തയ്യാറാകുന്നു

By Santheep

നേരത്തെ നിഞ്ജ 250ആറിനെ എടുത്തുമാറ്റി 300ആറിനെ സ്ഥാപിച്ചതും കാവസാക്കിയാണ്. നിലവില്‍ 250 സെഗ്മെന്റ് എന്ന് സൂക്ഷ്മം വിളിക്കുന്നിടത്ത് കാവസാക്കിയുടെ സാന്നിധ്യമില്ല. 300ആറിന് എന്തൊക്കെ പറഞ്ഞാലും 250ആറാകാന്‍ സാധിക്കുകയുമില്ല. മത്സരം കൊടുമ്പിരി കൊള്ളാനൊരുങ്ങുന്ന ഒരിടത്ത് ആളുകളെ 250യില്‍ നിന്ന് 300ലേക്ക് വലിക്കുന്നത് ഒട്ടധികം പ്രയാസം നിറഞ്ഞ എടപാടാണ്. ആയതിനാല്‍ കാവസാക്കി വീണ്ടും വരുന്നു, അതേ 250 സിസി സെഗ്മെന്റിലേക്ക്. ഇനി വരാന്‍ പോകുന്ന വണ്ടിയുടെ പേര് കാവസാക്കി സെഡ്250 എന്നാകുന്നു.

ഇതിനിടയില്‍ ഇന്ത്യന്‍ വിപണിയില്‍ കാവസാക്കി മറ്റുചില പണികള്‍ കൂടി ചെയ്തു വെച്ചിട്ടുണ്ട്. ലിറ്റര്‍ ക്ലാസ് സെഗ്മെന്റിലേക്കുള്ള അന്തംവിട്ട കടന്നുവരവായിരുന്നു അത്. നിരവധി മോഡലുകള്‍, സെഡ്എക്‌സ്12ആര്‍ അടക്കം, ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. എല്ലാ മോഡലുകളും ഇറക്കുമതിയാണെന്നും അറിയുക. ഈ തിരക്കൊക്കെ കഴിഞ്ഞതോടെയാണ് സെഡ്250 മോഡലുമായി നഷ്ടപ്പെട്ട സെഗ്മെന്റ് സാന്നിധ്യം തിരിച്ചുപിടിക്കാന്‍ യമഹ തയ്യാറാവുന്നത്.

Kawasaki Z250 Launch Around The Corner

കഴിഞ്ഞ വര്‍ഷം നടന്ന ഇഐസിഎംഎ മോട്ടോര്‍ ഷോയിലാണ് കാവസാക്കി സെഡ്800ന്റെ ചെറിയ പതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന സെഡ്250 അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയില്‍ ഈ വാഹനം ടെസ്റ്റു ചെയ്യുന്നതിന് നിരവധി കാമറകള്‍ സാക്ഷിയായിട്ടുണ്ട്.

നിഞ്ജ 250ആറില്‍ ഉപയോഗിച്ചിരുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും കാവസാക്കി ഈ വാഹനത്തിലും ഉപയോഗിക്കുക. എന്നാല്‍ കൂടുതല്‍ കരുത്തുല്‍പാദിപ്പിക്കാന്‍ പാങ്ങ് നല്‍കുന്ന വിധത്തില്‍ എന്‍ജിനെ വീണ്ടുമൊന്ന് പിഴിഞ്ഞെടുത്തിട്ടുണ്ട്.

249 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍, ഫോര്‍ സ്‌ട്രോക്ക്, ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണിത്. 33 കുതിരശക്തിയും 21 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പുറത്തെടുക്കുന്നു. എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് കൃത്യതയോടെ കൊണ്ടുപോകാന്‍ ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സ് ഏര്‍പ്പാടാക്കിയിരിക്കുന്നു.

മൂത്താപ്പമാരായ സെഡ്1000, സെഡ്800 എന്നിവയുടേതിന് സമാനമായ ശില്‍പമാണ് സെഡ്250ക്ക് നല്‍കിയിരിക്കുന്നതെന്നു കാണാം. എബിഎസ് സന്നാഹത്തോടെയായിരിക്കും വാഹനം വരിക. നിലവില്‍ സുസൂക്കി ഇനസുമയില്‍ നിന്നാണ് മത്സരം നേരിടേണ്ടി വരിക. മറ്റൊരാളുള്ളത് ഹ്യോസംഗ് ഹ്യോസംഗ് ജിടി250ആറാണ്.

Most Read Articles

Malayalam
കൂടുതല്‍... #kawasaki #കാവസാക്കി
English summary
There have been recent tests with a vehicle that is a twin-cylinder and looks like a smaller Z800. Kawasaki had revealed the naked 250cc machine as the Z250, last year at EICMA Motor Show.
Story first published: Thursday, May 8, 2014, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X