കെടിഎം ആര്‍സി 390 വീഡിയോ പുറത്ത്

By Santheep

കെടിഎമ്മില്‍ നിന്നുള്ള ആര്‍സി 390 ബൈക്കിന്റെ വരവ് കാത്തിരിക്കുകയാണ് ഇന്ത്യയിലെ പെര്‍ഫോമന്‍സ് റൈഡ് പ്രണയികള്‍. സെപ്തംബര്‍ 9ന് ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടൊപ്പം ആര്‍സി 200 ബൈക്കും എത്തിച്ചേരും.

നിലവില്‍ ഈ ഫെയേഡ് മോഡലുകളുടെ നേക്കഡ് പതിപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ബജാജിന്റെ മേല്‍നോട്ടത്തിലാണ് വില്‍പന. ഓസ്ട്രിയന്‍ കമ്പനിയായ കെടിഎമ്മില്‍ ബജാജിന് 47 ശതമാനം ഓഹരിയുണ്ട്.

373.3 സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആര്‍സി390യുടെ കരുത്ത്. 42.9 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിൻ. 35 എന്‍എം ചക്രവീര്യമാണ് എന്‍ജിൻ പുറത്തെടുക്കുക.

എബിഎസ് സന്നാഹത്തോടെയായിരിക്കും ആര്‍സി390 വിപണിയിലെത്തുക. ജര്‍മന്‍ കമ്പനിയായ മെറ്റ്‌സിലര്‍ നിര്‍മിച്ചു നല്‍കുന്നതാണ് ആര്‍സി390യുടെ ടയറുകള്‍. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഡ്യൂക്ക് 390 മോഡലിന്റെ നിരവധി ഘടകഭാഗങ്ങള്‍ ആര്‍സി390 ബൈക്കിലും ഉപയോഗിക്കുന്നുണ്ട്. ഇതുവഴി ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടയറുകള്‍ എന്നിവ ഡ്യൂക്ക് 390യില്‍ ഉപയോഗിക്കുന്നവ തന്നെയാണ്.

<iframe width="600" height="450" src="//www.youtube.com/embed/i3K4vajv658?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
KTM RC 390 launch is just around the corner and KTM in the right time has released an action video.
Story first published: Saturday, August 30, 2014, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X