കെടിഎം ഡ്യൂക്ക് ആര്‍സി390 ലോഞ്ച് സെപ്തം. 9ന്

By Santheep

കെടിഎം ഡ്യൂക്ക് ആര്‍സി390യുടെ ഇന്ത്യന്‍ ലോഞ്ച് സെപ്തംബര്‍ 9ന് നടന്നേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഡീലര്‍മാരുമായി കെടിഎം ആശയവിനിമയം നടത്തിയതായാണ് ലഭിക്കുന്ന വിവരം.

ആര്‍സ്390 മോഡലിനായുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നതായി ഇടക്കാലത്ത് ഊഹങ്ങള്‍ പരന്നിരുന്നു. ഞങ്ങള്‍ ബങ്കളുരുവിലെ ചില ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് വെറും ഊഹമാണെന്നറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വാഹനത്തിന്റെ ബുക്കിങ് എന്നു തുടങ്ങുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഡീലര്‍മാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല.

373.3 സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആര്‍സി390യിലുള്ളത്. 42.9 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു സാധിക്കും. 35 എന്‍എം ചക്രവീര്യമുണ്ട് എന്‍ജിന്.

KTM RC390 Expected To Launch On 9th September In India

എബിഎസ് സന്നാഹത്തോടെയായിരിക്കും ആര്‍സി390 വിപണിയിലെത്തുക. ജര്‍മന്‍ കമ്പനിയായ മെറ്റ്‌സിലര്‍ നിര്‍മിച്ചു നല്‍കുന്നതാണ് ആര്‍സി390യുടെ ടയറുകള്‍.

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഡ്യൂക്ക് 390 മോഡലിന്റെ നിരവധി ഘടകഭാഗങ്ങള്‍ ആര്‍സി390 ബൈക്കിലും ഉപയോഗിക്കുന്നുണ്ട്. ഇതുവഴി ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടയറുകള്‍ എന്നിവ ഡ്യൂക്ക് 390യില്‍ ഉപയോഗിക്കുന്നവ തന്നെയാണ്.

ഹോണ്ടയുടെ വരാനിരിക്കുന്ന സിബിആര്‍300ആര്‍, യമഹയുടെ ലോഞ്ച് ചെയ്യാനിരിക്കുന്ന ആര്‍25 എന്നീ വാഹനങ്ങളാണ് ആര്‍സി390യുടെ എതിരാളികളാവേണ്ടത്.

Most Read Articles

Malayalam
കൂടുതല്‍... #ktm #കെടിഎം
English summary
The Austrian manufacturer was rumoured to have a meeting with its dealers in India and now is expected to launch its RC390 in India on the 9th of September, 2014.
Story first published: Saturday, August 9, 2014, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X