മഹീന്ദ്ര ജെന്‍സെ ലോഞ്ച് ജൂണില്‍

By Santheep

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അവതരിപ്പിക്കപ്പെട്ട മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍ യുഎസ്സില്‍ ലോഞ്ചിന് തയ്യാറാവുന്നു. ജൂണ്‍ മാസത്തില്‍ ലോഞ്ച് നടക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയിലാണ് ജെന്‍സെ സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്.

പൂര്‍ണമായും ഇലക്ട്രിക് ഊര്‍ജ്ജത്തിലോടുന്ന ജെന്‍സെ സ്‌കൂട്ടര്‍ നഗരങ്ങളിലെ ഉപയോഗത്തിന് പറ്റിയ വാഹനമാണ്. ശരീരത്തിന്റെ മെലിഞ്ഞ സവിശേഷതയോടൊപ്പം ഭാരക്കുറവും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.

മഹീന്ദ്ര ജെന്‍സെ

മഹീന്ദ്ര ജെന്‍സെ

ക്ലിക്കി നീങ്ങുക

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍

നഗരങ്ങളിലെ ചെറിയ യാത്രകള്‍ക്കും ഷോപ്പിംഗിനുമെല്ലാം ഉപയോഗപ്പെടുന്ന വിധത്തിലാണ് ജെന്‍സെ സ്‌കൂട്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു സീറ്റ് മാത്രമേ ഈ വാഹനത്തിനുള്ളൂ. പിന്നിലെ സീറ്റിന്റെ സ്ഥാനത്ത് ഒരു സ്റ്റോറേജ് സംവിധാനം ഒരുക്കിയിരിക്കുന്നു.

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍

അത്യാവശ്യം ചില്ലറ സാമാനങ്ങളൊക്കെ വെക്കാന്‍ പിന്നിലെ സ്റ്റോറേജ് സൗകര്യം മതിയാവും.

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇതുകൂടാതെ സീറ്റിനടിയിലും ഒരു സ്‌റ്റോറെജ് സൗകര്യം നല്‍കിയിട്ടുണ്ട്. ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്‌ഫോണുകള്‍, തുടങ്ങിയവ ഇവിടെ സൂക്ഷിക്കാം. കൂടാതെ ഉള്ളില്‍ ഒരു യുഎസ്ബി പോര്‍ട്ടും നല്‍കിയിരിക്കുന്നു.

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സ്ഥാനത്ത് തികച്ചും ആധുനികമായ സന്നാഹങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. ഒരു 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്പ്ലയാണിത്. സാധാരണ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുന്നതിനെക്കാളധികം വിവരങ്ങള്‍ നല്‍കാന്‍ ഈ ഡിസ്‌പ്ലേക്ക് സാധിക്കും. ബാറ്ററി ചാര്‍ജ് നില, ലഭ്യമായ റെയ്ഞ്ച് എന്നിവ ഇതില്‍പെടും.

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍

സാങ്കേതികവിവരങ്ങള്‍ വളരെയൊന്നും ലഭ്യമല്ല ഇപ്പോള്‍. 1.4 കിലോവാട്ടിന്റെ ഒരു ചെറിയ ഇലക്ട്രിക് മോട്ടോറാണ് ജെന്‍സെയിലുള്ളത്. ലിതിയം അയേണ്‍ ബാറ്ററിയാണ് ഊര്‍ജം പകരുക. പരമാവധി, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. എത്ര റെയ്ഞ്ച് കിട്ടുമെന്നത് അറിവായിട്ടില്ല.

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടര്‍

യുഎസ്സില്‍ 3000 ഡോളര്‍ വിലയുണ്ടാകും ജെന്‍സെക്ക് എന്നൂഹിക്കുന്നു. ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് 180,000 രൂപ.

Most Read Articles

Malayalam
English summary
Mahindra GenZe is an all-electric scooter which the company will launch in the United States by the middle of this year.
Story first published: Thursday, April 17, 2014, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X