മഹീന്ദ്രയില്‍ നിന്ന് 4 ടൂ വീലറുകള്‍

By Santheep

മോജോയെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍. മഹീന്ദ്രയുടെ സെന്റ്യൂറോ അടക്കമുള്ള ബൈക്കുകളുടെ വിപണിവിജയം മൂലമാകണം പുതിയ മോഡലുകളുടെ വരവിനെ ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മഹീന്ദ്ര സമീപഭാവിയില്‍ നാല് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും.

ഈ മോഡലുകളില്‍ മൂന്നെണ്ണം നിലവിലുള്ളവയുടെ പുതുക്കലുകളാണ്. ഒരു മോഡല്‍ മാത്രമാണ് തികച്ചും പുതിയതായിട്ടുള്ളത്.

നടപ്പുവര്‍ഷം തന്നെ മഹീന്ദ്ര മോജോ ബൈക്ക് വിപണി പിടിക്കുമെന്ന് കമ്പനി ഉറപ്പുതന്നിട്ടുണ്ട്. മോജോയുടെ വിപണിപ്രവേശത്തിനൊപ്പം വിദേശത്തേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Mahindra To Launch 4 New Two Wheelers In India

അടുത്ത ആറു മാസത്തിനുള്ളില്‍ മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ കയറ്റുമതി ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ നാല് വിദേശവിപണികളിലേക്കു കൂടി മഹീന്ദ്ര ഈക്കാലയളവില്‍ കടക്കും. മോജോ അടക്കമുള്ള നാലു മോഡലുകള്‍ വിപണി പിടിക്കും.

പന്റീറോ മോട്ടോര്‍സൈക്കിള്‍ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാഹനം വേണ്ടപോലെ വിറ്റുപോകാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇത് സംഭവിക്കില്ലെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നത്. പന്റീറോയ്ക്ക് ഒരു പുതുക്കല്‍ ലഭിച്ചേക്കാം അടുത്തുതന്നെ.

Malayalam
English summary
Mahindra Two Wheelers has confirmed it will not discontinue any of its models. The Pantero, which is not doing so well will continue being sold.
Story first published: Wednesday, July 23, 2014, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X