മഹീന്ദ്ര മോജോ സ്‌പോര്‍ട്‌സ് ബൈക്ക് അവതരിച്ചു

കുറെക്കാലം നിരത്തുകളില്‍ ടെസ്റ്റു നടത്തിയതിനു ശേഷം ചില ഡിസെന്‍ മാറ്റങ്ങള്‍ക്കായി തിരിച്ചെടുക്കുകയും വീണ്ടും കുറെക്കാലം ടെസ്റ്റ് വാഹനമായി റോഡുകളിലും അതുവഴി ഇന്റര്‍നെറ്റ്‌ലും പ്രത്യക്ഷപ്പെടുകയും ചെയ്തതിനു ശേഷമാണ് മഹീന്ദ്ര മോജോ 300സിസി സിപോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നത്. ഈ ചുറ്റിത്തിരിച്ചിലുകള്‍ മൂലവും മഹീന്ദ്രയുടെ ആദ്യ സ്‌പോര്‍ട്‌സ് ബൈക്ക് എന്ന ആഘോഷം മൂലവും വലിയ ജനശ്രദ്ധയാകര്‍ഷിച്ച മോജോ ഇപ്പോള്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ചിരിക്കുന്നു.

കൂടുതൽ ഓട്ടോ എക്സ്പോ വാർത്തകൾ

രണ്ട് പതിപ്പുകളാണ് എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരെണ്ണം സാധാരണ പതിപ്പും മറ്റൊന്ന് സ്‌പോര്‍ട്‌സ് ലവറിയിലുള്ളതുമാണ്.

എന്‍ജിന്‍

എന്‍ജിന്‍

295സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മഹീന്ദ്ര മോജോയിലുള്ളത്. 8000 ആര്‍പിഎമ്മില്‍ 28 കുതിരശക്തി കരുത്ത് പകരാന്‍ എന്‍ജിന് സാധിക്കും. 25 എന്‍എം ആണ് ചക്രവീര്യം.

എന്‍ജിന്‍

എന്‍ജിന്‍

സ്‌പോര്‍ട്‌സ് വേരിയന്റിന്റെ സാങ്കേതിക സവിശേഷതകള്‍ മഹീന്ദ്ര ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത് 6 സ്പീഡ് ട്രാന്‍സ്മിഷനാണ്.

മഹീന്ദ്ര മോജോ അവതരിച്ചു

അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷന്‍, പിരെല്ലി ഡിമോണ്‍ ടയറുകള്‍, പെറ്റല്‍ സ്റ്റൈല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ കാണാം.

മഹീന്ദ്ര മോജോ അവതരിച്ചു

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, അനലോഗ് ടെക്കോമീറ്റര്‍ എന്നിവ ചേര്‍ത്തിരിക്കുന്നു.

മഹീന്ദ്ര മോജോ അവതരിച്ചു

വാഹനത്തിന്റെ സാങ്കേതിക വിവരങ്ങളറിയാന്‍ തല്‍ക്കാലം നിര്‍വാഹമില്ല. വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുപിടിക്കുന്നതില്‍ കുപ്രസിദ്ധി തന്നെയുള്ള മഹീന്ദ്രയില്‍ നിന്ന് എന്തെങ്കിലും ലീക്കടിച്ച് ലഭിക്കുമെന്നും പ്രതീക്ഷയില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ബൈക്ക് ലോഞ്ച് ചെയ്യുമെന്നാണ് ഊഹിക്കുന്നത്. അതുവരെ കാത്തിരിക്കാം തല്‍ക്കാലം.

Most Read Articles

Malayalam
English summary
Mahindra Mojo in production guise has finally been revealed at the 2014 Auto Expo after it was first displayed way back in 2010.
Story first published: Thursday, February 6, 2014, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X