മഹീന്ദ്ര മോജോ ജൂണില്‍

By Santheep

മഹീന്ദ്ര മോജോ ബൈക്ക് ആദ്യമായി വിപണിയിലവതരിപ്പിക്കപ്പെട്ടത് 2010ലാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരവധി തവണ മോജോ മാറ്റങ്ങള്‍ക്ക് വിധേയമായി. ഏറ്റവുമൊടുവില്‍, കഴിഞ്ഞവര്‍ഷം മോജോയുടെ ചിത്രങ്ങള്‍ പ്രത്യേക്ഷപെട്ടു തുടങ്ങിയതോടെ കുറെപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. അവയെയും പൊസിറ്റീവായി ഉള്‍ക്കൊള്ളാന്‍ മഹീന്ദ്രയ്ക്കു കഴിഞ്ഞു.

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഈ ബൈക്ക് അവസാനമായി അവതരിപ്പിച്ചു കണ്ടത്. വന്‍തോതിലുള്ള മാറ്റങ്ങള്‍ വാഹനത്തില്‍ വന്നുകഴിഞ്ഞിരുന്നു. പൂര്‍ണണായും ഇന്ത്യന്‍ നിര്‍മിതമായ ഈ ബൈക്ക് നിരവധി വര്‍ഷങ്ങളുടെ ഗവേഷണ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിപണിയിലെത്തുന്നത്. സംഗതി കിടുക്കനാകുമെന്നതിന് ഇതുതന്നെയാണ് ഗാരണ്ടി.

Mahindra Mojo Launching Soon

പുതുതായി വരുന്ന വാര്‍ത്തകള്‍ അറിയിക്കുന്നത് നടപ്പുവര്‍ഷം ജൂണ്‍ മാസത്തോടെ മഹീന്ദ്ര മോജോ ലോഞ്ച് ചെയ്യപ്പെടുമെന്നാണ്.

എക്‌സ്‌പോയിലവതരിപ്പിച്ച ബൈക്കില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ വന്നിരുന്നു. അതിനു മുമ്പത്തെ മോജോയിലുണ്ടായിരുന്ന ഗൂഗ്ള്‍ ഹെഡ്‌ലാമ്പുകള്‍ എടുത്തുമാറ്റി. പകരം, ബിക്കിനി ഫെയറിംഗോടു കൂടിയ ഹെഡ്‌ലാമ്പുകള്‍ ചേര്‍ത്തു.

വാഹനത്തില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുണ്ടാകുമെന്നാണ് അറിയുന്നത്. ഇന്‍സ്ട്രുമെന്റ് പാനല്‍ പൂര്‍ണമായും ഡിജിറ്റലായിരിക്കും.

സ്വര്‍ണനിറം പൂശിയ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍, പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിങ്ങനെയായിരിക്കും സന്നാഹങ്ങള്‍. ഇരട്ട എക്‌സോസ്റ്റ് പൈപ്പുകളാണ് മറ്റൊരു ആകര്‍ഷണം.

Most Read Articles

Malayalam
English summary
At the 2014 Auto Expo, Mahindra showcased their 300cc motorcycle with a host of updates. It is expected to launch their most powerful bike in India by mid-June.
Story first published: Tuesday, May 20, 2014, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X