ഹോണ്ടയുടെ മൊബൈല്‍ സര്‍വീസ് വാന്‍ ലോഞ്ച് ചെയ്തു

By Santheep

രാജ്യത്ത് ഏറ്റവുമധികം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിക്കുന്ന കമ്പനികളിലൊന്നാണ് ഹോണ്ട. ഹീറോ, ബജാജ്, ടിവിഎസ് എന്നീ കമ്പനികളുമായുള്ള കടുത്ത മത്സരത്തില്‍ മേല്‍ക്കൈ നേടുന്നതിന് പുതിയ പദ്ധതികളുമായി രംഗത്തെത്തുകയാണ് കമ്പനി.

ഗ്രാമീണമേഖലയിലുള്ള ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സര്‍വീസ് വാന്‍ എന്ന പദ്ധതിയാണ് ഹോണ്ട പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഹോണ്ടയ്ക്ക് സര്‍വീസ് സെന്ററുകളില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ മൊബൈല്‍ സര്‍വീസ് വാന്‍ പരിപാടി ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Mobile Service Van Initiative Launched By Honda

രാജ്യത്തെ വിപണിയില്‍ വേരിറക്കം ഉറപ്പിക്കുന്നതിനായി ഹോണ്ട തയ്യാറാക്കിയ 'വേവ് 2.0 നയം' അനുസരിച്ചുള്ള പദ്ധതിയാണിത്. വില്‍പന, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന എന്നീ സേവനങ്ങളാണ് ഈ വാഹനത്തില്‍ ലഭിക്കുക.

നടപ്പു വര്‍ഷം മാത്രം രാജ്യത്ത് തങ്ങള്‍ക്ക് വേണ്ടത്ര സാന്നിധ്യമില്ലാത്ത ആയിരത്തോളം പ്രദേശങ്ങളിലേക്ക് സേവനങ്ങളെത്തിക്കുവാന്‍ ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

ഹീറോയില്‍ നിന്നും വേര്‍പെട്ടതിനു ശേഷം ഹോണ്ട രാജ്യത്ത് നടത്തിയത് വന്‍ മുന്നേറ്റമാണ്. വിപണിയിലെ ഒന്നാം സ്ഥാനം ഹീറോയില്‍ നിന്ന് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നേറുന്നത്. ഹീറോയും വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്ത മൂഡിലാണ്. വിദേശത്തു നിന്നടക്കം ഗുണനിലവാരമേറിയ സാങ്കേതികവിദ്യയും ഡിസൈനുമെല്ലാം വാങ്ങി തങ്ങളുടെ ഉല്‍പന്നങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന പരിപാടിയില്‍ ഹീറോ മുഴുകിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda Motorcycle now launched their unique 'Mobile Service Van' for rural customers.
Story first published: Wednesday, August 27, 2014, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X