2014ല്‍ ഗൂഗിളില്‍ കൂടുതല്‍ പേര്‍ തെരഞ്ഞ ഇരുചക്രവാഹനങ്ങള്‍

By Santheep

പുതിയ ബൈക്ക് വാങ്ങുന്നത് പലര്‍ക്കും ഒരു വന്‍ കടമ്പയാണ്. പലമാതിരി അഭിപ്രായങ്ങള്‍ പല കോണുകളില്‍നിന്നും നമ്മെ തെരഞ്ഞ് വരുന്നു. അമ്മാവന്‍ പറുന്ന ബൈക്ക് അളിയന് പറ്റില്ല, അളിയന്‍ പറയുന്ന ബൈക്ക് ചങ്ങാതിക്ക് പറ്റില്ല. ഇവര്‍ക്കെല്ലാം പറ്റുന്ന ബൈക്ക് ഭാര്യക്ക് പറ്റില്ല. ഒടുക്കത്തെ അലമ്പ്!

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ സഹായിക്കാനെത്തുന്നത് കണക്കുകളാണ്. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബൈക്ക് ഏതെന്ന് കണ്ടുപിടിച്ച് അത് വാങ്ങാന്‍ ചിലര്‍ ശ്രമിക്കുന്നു. പുതിയ കാലത്ത് നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച് എന്‍ജിനുകള്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ബൈക്ക് ഏതെന്ന് അവര്‍ നമ്മെ അറിയിക്കുന്നു. എന്നാല്‍, ഏറെ വില്‍ക്കപ്പെടുന്ന ബൈക്ക് അല്ലെങ്കില്‍ ഏറെ തെരയപ്പെട്ട ബൈക്ക് ഏറ്റവും നല്ലതാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല എന്ന കാര്യവും മനസ്സില്‍ വെക്കണം. നമുക്ക് കഴിഞ്ഞവര്‍ഷം ഏറ്റവുമധികമാളുകള്‍ തെരഞ്ഞ ഇരുചക്രവാഹനങ്ങള്‍ ഏതെന്ന് നോക്കാം.

2014ല്‍ ഗൂഗിളില്‍ കൂടുതല്‍ പേര്‍ തെരഞ്ഞ ഇരുചക്രവാഹനങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

07. കെടിഎം ഡ്യൂക്ക് 390

07. കെടിഎം ഡ്യൂക്ക് 390

കെടിഎം ഡ്യൂക്ക് 390യുടെ നേക്കഡ് പതിപ്പും ഫെയേഡ് പതിപ്പും ഇന്ന് ഇന്ത്യന്‍ വിപണിയുലുണ്ട്. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍ ഏറ്റവുമധികം തെരഞ്ഞ ബൈക്കുകളുടെ കൂട്ടത്തില്‍ ഏഴാം സ്ഥാനത്ത് ഡ്യൂക്ക് 390 ഇടംപിടിക്കുന്നു. ബജാജുമായുള്ള പങ്കാളിത്തം വഴിയാണ് കെടിഎം ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത്. വളര്‍ന്നുവരുന്ന സ്‌പോര്‍ട്‌സ് മോട്ടോറിങ് തല്‍പരരുടെ സാന്നിധ്യം കെടിഎമ്മിനെ കൂടുതല്‍ ഉത്സാഹപ്പെടുത്തുന്ന കാര്യമാണ്.

06. ഹോണ്ട സിബിആര്‍ 150

06. ഹോണ്ട സിബിആര്‍ 150

150 സിസി സെഗ്മെന്റിലെ താരമായ ഹോണ്ട സിബിആര്‍ 150 ആര്‍ ഇന്ത്യാക്കാരുടെ തെരച്ചിലില്‍ ആറാംസ്ഥാനത്തെത്തി.

05. ബജാജ് പള്‍സര്‍

05. ബജാജ് പള്‍സര്‍

ബജാജിന്റെ ഫ്ലാഗ്ഷിപ് മോഡല്‍ എന്നൊക്കെ വിളിക്കാവുന്ന പള്‍സര്‍ ബൈക്കിനു വേണ്ടിയുള്ള തെരച്ചില്‍ വന്‍തോതില്‍ നടന്നിട്ടുണ്ട്. അഞ്ചാം സ്ഥാനത്താണ് ഈ വാഹനം വന്നിരിക്കുന്നത്.

04. ഡുക്കാട്ടി

04. ഡുക്കാട്ടി

വോള്യം വിപണിയിലില്ലെങ്കിലും നമ്മുടെയെല്ലാം ആഗ്രഹത്തിന്റെ വോള്യം ഏത്രമാത്രമെന്ന് വെളിവാക്കിക്കൊണ്ട് ഇറ്റാലിയന്‍ കാര്‍നിര്‍മാതാവായ ഡുക്കാട്ടി നാലാം സ്ഥാനത്തെത്തിയിരിക്കുന്നു. ഓടിക്കുന്നത് പള്‍സറാണെങ്കിലും ആഗ്രഹം ഡുക്കാട്ടിയാണ്!

03. ടിവിഎസ് ജൂപിറ്റര്‍

03. ടിവിഎസ് ജൂപിറ്റര്‍

സ്‌കൂട്ടറുകളുടെ 110 സിസി സെഗ്മെന്റാണ് നിര്‍ണായകം. ഇവിടെ ആക്ടിവ എന്നൊരു ചക്രവര്‍ത്തിയുണ്ട്. ഈ ചക്രവര്‍ത്തിയുമായി പൊരടിച്ചാണ് ജൂപിറ്റര്‍ വിപണിയില്‍ നില്‍ക്കുന്നത്. ഇന്ത്യാക്കാര്‍ ഏറ്റവുമധികം തെരഞ്ഞ ബൈക്കുകളില്‍ ടിവിഎസ് ജൂപിറ്റര്‍ മൂന്നാംസ്ഥാനത്ത് വരുന്നു.

02. ഹോണ്ട ആക്ടിവ

02. ഹോണ്ട ആക്ടിവ

110 സിസി സെഗ്മെന്റിലെ താരമായ ആക്ടിവയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വ്യാപകമാണ് ഗൂഗിളില്‍. രണ്ടാം സ്ഥാനമാണ് ഇക്കാര്യത്തില്‍ ആക്ടിവ സ്വന്തമാക്കിയിരിക്കുന്നത്. എങ്കെയും എപ്പോതും രാജാ!

01. റോയല്‍ എന്‍ഫീല്‍ഡ്

01. റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനം കല്‍പിച്ചുനല്‍കിയിട്ടുണ്ട് ഇന്ത്യാക്കാര്‍. രാജ്യത്തുനിന്നുള്ള ഗൂഗിള്‍ തെരച്ചിലുകളില്‍ ഒന്നാംസ്ഥാനത്ത് ഈ ബ്രാന്‍ഡാണ് വന്നിരിക്കുന്നത്.

Most Read Articles

Malayalam
English summary
Most searched two wheeler brands in 2014.
Story first published: Tuesday, December 23, 2014, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X