ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

By Santheep

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പുതിയ നിറങ്ങള്‍ പൂശി വിപണിയിലേക്ക്. ക്ലാസിക്, തണ്ടര്‍ബേഡ് റെയ്ഞ്ച് ബൈക്കുകള്‍ക്കാണ് പുതിയ നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. ബ്രാന്‍ഡിന്റെ ലോഗോ പുതുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ.

പുതുക്കിയ നിറങ്ങളും വിവരങ്ങളും താഴെ കാണാം.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

പുതിയ നിറങ്ങള്‍ പൂശിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളും വിവരങ്ങളും വരും താളുകളില്‍.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

ക്ലാസിക് 500 ബൈക്കിന് ക്ലാസിക് ടാന്‍ നിറമാണ് പൂശിയിരിക്കുന്നത്. ക്ലാസിക് 350 ബൈക്കിന് ലഗൂണ്‍, ആഷ് നിറങ്ങള്‍ നല്‍കിയിരിക്കുന്നു.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

തണ്ടര്‍ബേഡ് 500, 350 മോഡലുകള്‍ക്ക് മറൈന്‍, ലൈറ്റ്‌നിംഗ് എന്നീ നിറങ്ങള്‍ നല്‍കിയിട്ടുണ്ട്.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

ബുള്ളറ്റ് ഇലന്‍ട്രയില്‍ റെഡ് നിറം പൂശി വിപണിയിലെത്തിച്ചിരിക്കുന്നു.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

പുതിയ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നതിന്റെ പേരില്‍ വില വര്‍ധനയൊന്നും വരുത്തിയിട്ടില്ല. വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുവാന്‍ പുതിയ നിറങ്ങള്‍ സഹായിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കണക്കുകൂട്ടല്‍.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

സാങ്കേതികമായ മാറ്റങ്ങളൊന്നും ഈ പുതുക്കലില്‍ വരുന്നില്ല. 350സിസിയും 500 സിസിയും ശേഷിയുള്ള എന്‍ജിനുകളുടെ സേവനം തുടരും.

ക്ലാസിക്കിനും തണ്ടര്‍ബേഡിനും പുതിയ നിറങ്ങള്‍

350 സിസി - 500 സിസി എന്‍ജിനുകള്‍ക്കിടയില്‍ ഇടം പിടിക്കുന്ന പുതിയൊരു എന്‍ജിന്‍ വികസിപ്പിക്കുന്ന തിരക്കിലാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നു കേള്‍ക്കുന്നു. നിലവിലുള്ള 350 സിസി എന്‍ജിന്‍ റീബോര്‍ ചെയ്ത് 400 സിസി ശേഷിയിലെത്തിക്കുമെന്നാണ് കേള്‍ക്കുന്നത്.

Most Read Articles

Malayalam
English summary
The Royal Enfield Classic and Thunderbird range, including the Bullet Electra are now available in new body colours.
Story first published: Saturday, May 17, 2014, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X