ഇന്ത്യന്‍ സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍

By Santheep

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സില്‍ നിന്ന് വീണ്ടുമൊരു മോഡല്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യന്‍ സ്‌കൗട്ട് മോഡലിന്റെ വില്‍പനയ്ക്കാണ് പോളാരിസ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നുമുതല്‍ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

പോളാരിസ്സിന്റെ ഉപ ബ്രാന്‍ഡാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്. ഏറെക്കാലമായി നിലച്ചിരുന്ന ഈ ബ്രാന്‍ഡിനെ പോളാരിസ് പുനരുജ്ഝീവിപ്പിക്കുകയായിരുന്നു. ഇ്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ചിഫ് ക്ലാസിക്, ചീഫ് വിന്റേജ്, ചീഫ്‌റ്റൈന്‍ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ നേരത്തെ തന്നെ വില്‍പനയ്‌ക്കെത്തിയിരുന്നു.

ഇന്ത്യന്‍ സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

ഇന്ത്യന്‍ സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യന്‍ മോഡലുകള്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ് പോളാരിസ് ചെയ്യുന്നത്.

ഇന്ത്യന്‍ സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍

ആധുനികമായ സൗന്ദര്യ സങ്കല്‍പങ്ങളോട് ഇണങ്ങുന്ന വിധത്തില്‍ നിര്‍മിച്ചെടുത്ത ഒരു ചരിത്രവസ്തു എന്നാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളെ പോളാരിസ് എംഡി പങ്കജ് ദുബൈ വിശേഷിപ്പിക്കുന്നത്. വിന്റേജ് സൗന്ദര്യത്തിന്റെ കാര്യത്തിലും ആധുനിക സവിശേഷതകളുടെ കാര്യത്തിലും ഈ ബൈക്കുകളെ വെല്ലാം അധികം മോഡലുകള്‍ ലഭ്യമല്ല.

ഇന്ത്യന്‍ സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍

വാഹനം ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവര്‍ www.indianmotorcycle.com/en-in എന്ന വെബ്‌സൈറ്റിലേക്ക് ചെല്ലുക. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 11.99 ലക്ഷം രൂപയാണ് സ്‌കൗട്ടിന് വില.

ഇന്ത്യന്‍ സ്‌കൗട്ട് ഇന്ത്യന്‍ വിപണിയില്‍

1131 സിസി ശേഷിയുള്ള വിട്വിന്‍ എന്‍ജിനാണ് സ്‌കൗട്ടിലുള്ളത്. 244 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 61.5 ഇഞ്ച് വീല്‍ബേസും 5.3 ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്.

Most Read Articles

Malayalam
English summary
After electrifying India by revealing their 2014 Indian Chief range, Polaris India has announced the availability of the new Indian Scout.
Story first published: Wednesday, August 27, 2014, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X