ഹാര്‍ലികളുമായി മത്സരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുന്നു

By Santheep

വിദേശവിപണികളില്‍ കാര്യമായി ശ്രദ്ധ പതിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനമെടുത്തത് ഈയടുത്തകാലത്താണ്. കോണ്‍ടിനെന്റല്‍ ജിടി അടക്കമുള്ള പുതിയതും പുതുക്കിയതുമായ മോഡലുകളും പഴയ ബ്രിട്ടീഷ് പൈതൃകത്തിന്റെ ആത്മവിശ്വാസവുമെല്ലാം റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ വന്‍കര വിട്ട യാത്രയ്ക്ക് തുണയായുണ്ട്.

യുകെ വിപണിയിലും യുഎസ് വിപണിയിലുമെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള റോയല്‍ എന്‍ഫീല്‍ഡ് അവിടങ്ങളില്‍ ചെറുതല്ലാത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിനെ നേരിടാന്‍ സ്വയം സന്നാഹപ്പെടാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചതാണ് പുതിയ വാര്‍ത്ത.

Royal Enfield Developing US Specific Models

തങ്ങളുടെ ഐതിഹാസിക മോഡലുകളെയെല്ലാം വിദേശവിപണികള്‍ക്ക് അനുഗുണമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി നിര്‍മിക്കുകയാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. തങ്ങളുടെ എല്ലാ മോഡലുകളുടെയും പ്ലാറ്റ്‌ഫോം പുതുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിക്കുന്നു.

നിലവില്‍ 500 സിസി വരെ കരുത്തുള്ള എന്‍ജിനുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പക്കലുള്ളത്. കുറെക്കൂടി ഉയര്‍ന്ന ശേഷിയുള്ള എന്‍ജിനുകള്‍ നിര്‍മിക്കുവാനും റോയല്‍ എന്‍ഫീല്‍ഡ് പദ്ധതിയിടുന്നു. ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ നിരയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കില്ല റോയല്‍ എന്‍ഫീല്‍ഡ്. അമേരിക്കന്‍ വിപണിക്കുവേണ്ടി പ്രത്യേകമായി നിര്‍മിക്കുന്ന ഇവ ഇന്ത്യയുടെ നിലവിലെ വിപണിസ്ഥിതിയില്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചെന്നു വരില്ല.

ഹാര്‍ലി ഡേവിസന്‍ പുറത്തിറക്കിയ സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന എതിരാളികളായി വരിക. മത്സരം എത്ര കടുത്തതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

Most Read Articles

Malayalam
English summary
Royal Enfield is working on a new platform for their legendary motorcycles.
Story first published: Monday, September 22, 2014, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X