'സാദ' ഒരു സാദാ സൈക്കിളല്ല!

By Santheep

ആവശ്യം കഴിഞ്ഞാല്‍ മടക്കിവെക്കാവുന്നവ നമുക്കിഷ്ടമാണ്. ഇത് സൗകര്യം വര്‍ധിപ്പിക്കുന്നു. സൈക്കിളുകളും ഇങ്ങനെ മടക്കിവെക്കാം എന്നത് പുതിയ കാര്യമേയല്ല. ഇങ്ങനെ മടക്കി വെക്കാവുന്ന സൈക്കിളുകള്‍ക്കെല്ലാമുള്ള ഒരു പ്രശ്‌നം അവ അത്രകണ്ട് വിശ്വസിക്കാന്‍ പറ്റാത്ത നിര്‍മിതികളാണെന്നതാണ്.

വേഗതയുടെ കാര്യത്തിലും ചില പരിമിതികള്‍ ഇത്തരം സൈക്കിളുകള്‍ക്കുണ്ടാകാറുണ്ട്. ഭംഗിയും പൊതുവില്‍ കുറവായിരിക്കും. ഈ പ്രശ്‌നങ്ങളെയെല്ലാം മറികടക്കുന്ന ഒരു നിര്‍മിതിയാണ് സാദാ. പേര് കേട്ടാല്‍ തോന്നുന്നതുപോലെ സാദാ ഒരു സാദാ സൈക്കിളല്ല.

ലേഖനം ചിത്രത്താളുകളില്‍ തുടര്‍ന്നു വായിക്കുക.

'സാദ' ഒരു സാദാ സൈക്കിളല്ല!

ഒരു കുടയുടെ വലിപ്പത്തിലേക്ക് മടക്കിവെക്കുവാന്‍ കഴിയും ഈ സൈക്കിളിനെ. സൈക്കിളിന്റെ വീല്‍ ഒഴികെയുള്ള ഭാഗങ്ങളാണ് മടക്കുവാന്‍ കഴിയുക.

'സാദ' ഒരു സാദാ സൈക്കിളല്ല!

26 ഇഞ്ചിന്റെ, 'ഹബ്' ഇല്ലാത്ത വീലുകളാണ് സാദാ സൈക്കിളിനുള്ളത്.

'സാദ' ഒരു സാദാ സൈക്കിളല്ല!

ഇറ്റാലിയന്‍ ഡിസൈനറായ ഗിയാനുല്‍ക്കാ സാദാ-യാണ് ഈ സൈക്കിള്‍ രൂപപ്പെടുത്തിയത്. 2008 മുതല്‍ ഇദ്ദേഹം ഈ പ്രൊജക്ടിലാണുള്ളത്. ഇപ്പോള്‍ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. വാഹനം ഉല്‍പാദനത്തിലെത്തിക്കാന്‍ നിക്ഷേപകരെ തേടുകയാണിപ്പോള്‍.

'സാദ' ഒരു സാദാ സൈക്കിളല്ല!

സൈക്കിള്‍ മടക്കുവാന്‍ വലിയ പ്രയാസമൊന്നുമില്ല. സീറ്റില്‍ പിടിച്ച് മുന്നാക്കം ശക്തിയായി തള്ളിയാല്‍ മാത്രം മതി. വീലുകള്‍ പ്രത്യേകമായി സൂക്ഷിക്കണം. മടക്കാന്‍ പറ്റില്ല. ഹബ്ബില്ലാത്തതിനാല്‍ ഇതു കൊണ്ടു നടക്കാന്‍ വലിയ പ്രയാസം നേരിടില്ല. വീലുകളും മടക്കുന്ന വിധത്തിലാക്കാനുള്ള പരിപാടിയുണ്ടെന്ന് ഡിസൈനര്‍ ഗിയാനുല്‍ക്കാ സാദാ പറയുന്നു.

'സാദ' ഒരു സാദാ സൈക്കിളല്ല!

ഈ സൈക്കിള്‍ കാറിന്റെ ഡിക്കിലോ, കുറച്ചു വലിപ്പമേറിയ ബാക്ക്പാക്കിലോ ഒക്കെ കൊണ്ടുനടക്കാന്‍ കഴിയും.

Most Read Articles

Malayalam
English summary
The Sada Bike, however, features full-size 26-inch hubless wheels, yet is about the size of an umbrella when folded.
Story first published: Thursday, May 8, 2014, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X