സുസൂക്കി ലെറ്റസ് ബുക്കിംഗ് തുടങ്ങി

സുസൂക്കി ലെറ്റസ് സ്‌കൂട്ടറിന്റെ ബുക്കിംഗ് തുടങ്ങി. രാജ്യത്തെ എല്ലാ സുസൂക്കി ഡീലര്‍ഷിപ്പുകളിലും സ്‌കൂട്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടതാണ് സുസൂക്കിയുടെ ലെറ്റസ് സ്‌കൂട്ടര്‍. ഈ മാസം അവസാനത്തില്‍ ലോഞ്ച് നടക്കുമെന്നറിയുന്നു. ലോഞ്ച് അടുത്തതോടെയാണ് ബുക്കിംഗ് തുടങ്ങാന്‍ സുസൂക്കി ഡീലര്‍ര്‍മാര്‍ക്ക് അനുമതി നല്‍കിയത്.

Suzuki Dealers Begin Lets Scooter Booking

110 സിസി ശേഷിയുള്ള ഈ സ്‌കൂട്ടര്‍ നിലവില്‍ ആക്ടിവ നിലപാടുറപ്പിക്കുന്ന സെഗ്മെന്റിലേക്കാണ് വരുന്നത്. ഹോണ്ട ആക്ടിവ ഐ മോഡലിന്റെ എതിരാളിയായി ഈ വാഹനം നിലയുറപ്പിക്കുമെന്ന് കരുതാം. 40,000 രൂപയുടെ ചുറ്റുപാടിലായിരിക്കും വാഹനത്തിനു വില.

110 സിസി ശേഷിയുള്ള എയര്‍കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിനാണ് വാഹനത്തിലുള്ളത്. 100 കിലോഗ്രാമില്‍ താഴെയാണ് വാഹനത്തിന്റെ ഭാരം. ഇത് സ്ത്രീ റൈഡര്‍മാരെ ആകര്‍ഷിക്കുന്ന ഒരു ഘടകമായി മാറിയേക്കാം.

സ്‌കൂട്ടറിന്റെ ഭാരക്കുറവ് മികച്ച ഇന്ധനക്ഷമതയ്ക്കും വഴിയൊരുക്കുന്നുണ്ട്. സുസൂക്കി അവകാശപ്പെടുന്നതു പ്രകാരം ലിറ്ററിന് 63 കിലോമീറ്റര്‍ മൈലേജുണ്ട് ലെറ്റസിന്.

സ്‌കൂട്ടറിന്റെ മെലിഞ്ഞ ശരീരപ്രകൃതവും സ്ത്രീ റൈഡര്‍മാരിലേക്കുള്ള സുസൂക്കിയുടെ ശ്രദ്ധയെയാണ് കാണിക്കുന്നത്.

ഫ്രണ്ടില്‍ ടെലസ്‌കോപിക് സസ്‌പെന്‍ഷനാണ് ലെറ്റസില്‍ ഘടിപ്പിക്കുന്നത്. ഇത് നമ്മുടെ റോഡുകളിലെ റൈഡിംഗ് കംഫര്‍ട്ട് വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതെസമയം ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുന്നില്ല എന്നതും ശ്രദ്ധിക്കണം. വില നിയന്ത്രണത്തില്‍ നിറുത്തുക എന്നതു തന്നെയാണ് ഉദ്ദേശ്യം.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
Suzuki had revealed their new 110cc automatic scooter at the Auto Expo held in Greater Noida, Delhi in February 2014.
Story first published: Saturday, April 19, 2014, 17:36 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X