സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം

ഈയിടെയാണ് സുസൂക്കി ജിക്‌സര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. 150 സിസി സെഗ്മെന്റില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വാഹനമെന്ന നിലയില്‍ ജിക്‌സറിന്റെ വരവ് ആകാംക്ഷയുയര്‍ത്തിയിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വിപണി പിടിച്ച ഈ വാഹനം ഇക്കഴിഞ്ഞ വാരത്തില്‍ ബങ്കളുരുവിലും എത്തിച്ചേര്‍ന്നു.

155 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 14 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 14.59 കുതിരശക്തിയാണ് എന്‍ജിന്‍ കരുത്ത്.

സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം

ചിത്രങ്ങളിലൂടെ നീങ്ങുക.

സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം

14.59 കുതിരശക്തിയുള്ള എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിട്ടുള്ളത്. ടെയ്ല്‍ ലൈറ്റില്‍ എല്‍ഇഡി സാന്നിധ്യം കാണാം. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്ക് സംവിധാനമാണുള്ളത്. പിന്നില്‍ ഡ്രം ബ്രേക്ക് സന്നാഹം ഘടിപ്പിച്ചിരിക്കുന്നു.

സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം

ഇന്ധനമില്ലാതെ 135 കിലോഗ്രാം ഭാരം വരും ജിക്‌സറിന്. അഞ്ച് നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്. മെറ്റാലിക്കില്‍ വരുന്നത് രണ്ട് നിറങ്ങളാണ്. മെറ്റാലിക് ഊര്‍ട്ട് ഗ്രേ, മെറ്റാലിക് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവ. പേള്‍ മുറാഷ് വൈറ്റ്, ഗ്ലൈസ് സ്പാര്‍ക്കിള്‍ ബ്ലൈക്ക്, കാന്‍ഡി ആന്റാരെസ് റെഡ് എന്നീ സാധാരണ വര്‍ണപദ്ധതികളിലും ജിക്‌സര്‍ ലഭിക്കും.

സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം

യുവാക്കളെ ആകര്‍ഷിക്കുന്ന ഉല്‍പന്നങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് തങ്ങളെന്ന് സുസൂക്കി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് അതുല്‍ ഗുപ്ത പറയുന്നു. ഉയര്‍ന്ന എന്‍ജിനീയറിങ്, ഡിസൈന്‍ നിലവാരമുള്ള വാഹനങ്ങള്‍ ഏറ്റവും മത്സരക്ഷമമായ വിലയില്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

സുസൂക്കി ജിക്‌സര്‍: അറിയേണ്ടതെല്ലാം

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 74,552 രൂപയാണ് ജിക്‌സറിന് വില.

Most Read Articles

Malayalam
English summary
The Gixxer from Suzuki motorcycles will sport 154.9 cc single cylinder, air-cooled engine.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X