സുസൂക്കി ഇനസുമ 27ന്: വിശകലനം

ജനുവരി 27ന് ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്ന സുസൂക്കി ഇനസുമ ജിഡബ്ല്യു250 ഷോറൂമുകളിലേക്കെത്തിത്തുടങ്ങി. മുംബൈയില്‍ വെച്ച് സുസൂക്കിയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയായ സല്‍മാന്‍ ഖാന്‍ ഇനസുമയെ ഇന്ത്യന്‍ ആരാധകര്‍ക്കായി സമര്‍പ്പിക്കും.

പുതിയ വര്‍ഷത്തില്‍ ഇന്ത്യയുടെ നേക്കഡ് ബൈക്ക് സെഗ്മെന്റ് ഇനസുമയിലൂടെ ചലനാത്മകമാവുകയാണ്. ആരാധകമനസ്സുകളില്‍ ഈ വാഹനത്തിനുള്ള സ്ഥാനത്തെ ചൊല്ലി ആരും തര്‍ക്കിക്കില്ല. എന്നാല്‍, വിലയിലും തൂക്കത്തിലും ഈ വാഹനം നമ്മുടെ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. നമുക്കൊന്നു വിശകലനം ചെയ്യാം.

സുസൂക്കി ഇനസുമ ഇന്ത്യയിൽ എന്തെടുക്കും?

എതിരാളികള്‍ ആരാകുമെന്നതു തന്നെയാണ് കാര്യം മനസ്സിലാക്കാന്‍ എളുപ്പവഴി. കാവസാക്കി നിഞ്ജ 300, ഹോണ്ട സിബിആര്‍ 250, ഹ്യോസംഗ് ജിടി 250 ആര്‍, കെടിഎം ഡ്യൂക്ക് 250 എന്നിവയെയാണ് ഇന്നത്തെ ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഇനസുമയ്ക്ക് എതിരാളികളായി കാണേണ്ടത്.

സുസൂക്കി ഇനസുമ ഇന്ത്യയിൽ എന്തെടുക്കും?

ഇപ്പറഞ്ഞ ബൈക്കുകളില്‍ നിന്ന് ഇനസുമയെ വേറിട്ടു നിറുത്തുന്ന പ്രധാന സാങ്കേതിക ഘടകം ഇതില്‍ ടൂ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്. നിഞ്ജ 300ല്‍ മാത്രമാണ് ടൂ സിലിണ്ടര്‍ എന്‍ജിനുള്ളത്. മറ്റുള്ളവയെല്ലാം സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുകളുമായി വരുന്നു. നിഞ്ജ ഫെയേഡ് മോട്ടോര്‍സൈക്കിളാണെന്നത് പ്രത്യേകം പരിഗണിക്കുകയും വേണം.

സുസൂക്കി ഇനസുമ ഇന്ത്യയിൽ എന്തെടുക്കും?

മറ്റൊരു ഘടകം, ഇനസുമയുടെ ക്രൂയിസിംഗ് സ്വഭാവമാണ്. ടൂ സിലിണ്ടര്‍ എന്‍ജിന്‍ ക്രൂയിസിംഗിന് മികച്ച പിന്തുണ നല്‍കുന്നു. ടൂറിംഗ് ബൈക്കായി ഉപയോഗിക്കാന്‍ എന്തുകൊണ്ടും പര്യാപ്തമായ ഒരു വാഹനമാണിത്. ഇതുപക്ഷേ, ഇന്ത്യയുടെ വിപണിസാഹചര്യത്തില്‍ എത്രത്തോളം വിലപ്പോവുമെന്നത് കണ്ടറിയേണ്ടതുണ്ട്.

സുസൂക്കി ഇനസുമ ഇന്ത്യയിൽ എന്തെടുക്കും?

ലഭ്യമായ വാര്‍ത്തകള്‍ ശരിയാണെങ്കില്‍, ഇനസുമ 3.14 ലക്ഷം രൂപ ദില്ലി എക്‌സ്‌ഷോറൂം നിരക്കില്‍ ഇന്ത്യയിലെത്തും. ഓണ്‍റോഡ് വില ഏതാണ്ട് 3.5 ലക്ഷം രൂപ വരും. കാവസാക്കി നിഞ്ജയുടെ എക്‌സ്‌ഷോറൂം വില 3.5 ലക്ഷത്തിന്റെ പരിസരത്തിലാണ് തുടങ്ങുന്നത്. നിരത്തില്‍ 4 ലക്ഷത്തിന്റെ ചുറ്റുപാടില്‍ ലഭിക്കും.

സുസൂക്കി ഇനസുമ ഇന്ത്യയിൽ എന്തെടുക്കും?

നമ്മുടെ രാജ്യത്തെ ഇന്നത്തെ വിപണി ചുറ്റുപാടില്‍ ഇനസുമ എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്നത് കണ്ടറിയേണ്ടതാണ്. സാങ്കേതികകാര്യങ്ങളിലേക്ക് വല്ലാതെ കടന്നുചെല്ലാതെ, വിലയില്‍ ഊന്നി വാഹനം വാങ്ങുന്ന (അങ്ങനെയുള്ളവരാണ് ഇന്ന് കൂടുതല്‍) ബൈക്ക് പ്രണയികളില്‍ ഇനസുമ പ്രായോഗികമായി സ്വാധീനം ചെലുത്തിയേക്കില്ല.

ബുക്കിംഗ്

ബുക്കിംഗ്

ഇനസുമയുടെ ബുക്കിംഗ് ഇതിനകം തന്നെ ഡീലര്‍ഷിപ്പുകളില്‍ തുടങ്ങിയിട്ടുണ്ട്. 10,000 രൂപ അടച്ച് ബൈക്കിന്റെ നേരത്തെയുള്ള ഡെലിവറി ഉറപ്പാക്കാവുന്നതാണ്. ഒറ്റ വേരിയന്റ് മാത്രമേ വിപണിയിലെത്തിക്കുന്നുള്ളൂ സുസൂക്കി.

സാങ്കേതിക വിശദാംശങ്ങള്‍

സാങ്കേതിക വിശദാംശങ്ങള്‍

എന്‍ജിന്‍: 248 സിസി ട്വിന്‍ സിലിണ്ടര്‍

കുതിരശക്തി: 26

ചക്രവീര്യം: 24.4 എന്‍എം

സാങ്കേതികം

സാങ്കേതികം

ഗിയര്‍ബോക്‌സ്: 6 സ്പീഡ്

സെമി ഡബ്ള്‍-ക്രാഡില്‍ ചാസി

മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍

പിന്നില്‍ ഏഴുതരത്തില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്‌സ്

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍

സ്പീഡോമീറ്റര്‍ എല്‍സിഡി സ്‌ക്രീനില്‍

അനലോഗ് ടാക്കോമീറ്റര്‍

Most Read Articles

Malayalam
English summary
Suzuki Inazuma GW250 will be launched in India on 27th January, this year. It seems like the competition in the naked-bike segment grows tremendously in Indian market. Will the Inazuma work in India?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X