സുസൂക്കി ജിക്‌സര്‍ ഓഗസ്റ്റ് പത്തിന് ഇന്ത്യയിലെത്തും

By Santheep

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് സുസൂക്കി ജിക്‌സര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. 155സിസി ശേഷിയുള്ള ന്‍െജിനുമായി വരുന്ന ഈ ബൈക്ക് ഓഗസ്റ്റ് പത്താംതിയ്യതി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിക്‌സറിന്റെ ഡിസൈനില്‍ സുസൂക്കി എന്‍ജീനിയര്‍മാര്‍ പുലര്‍ത്തിയ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. സെഗ്മെന്റില്‍ വ്യതിരിക്തമായ ഒരിടം ഈ ബൈക്കിന് ലഭിക്കുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

ക്രോമിയം സാന്നിധ്യത്തോടെയുള്ള ഇരട്ട എക്‌സോസ്റ്റ് ഔട്‌ലെറ്റുകളാണ് ഈ വാഹനത്തിനുള്ളത്. സ്‌പോര്‍ടിയായ ഡിസൈനിലുള്ള ഇന്ധനടാങ്ക്. ഡിജിറ്റല്‍ കണ്‍സോള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തെ ആകര്‍ഷകമാക്കുന്നു.

Suzuki India To Launch Gixxer On 10th August

155 സിസി ശേഷിയുള്ള എന്‍ജിനാണ് ജിക്‌സറിലുള്ളത്. 13.9 പിഎസ് കരുത്തും 13.4 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു ഈ എന്‍ജിനില്‍. സുസൂക്കിയുടെ ഇക്കോ പെര്‍ഫോമന്‍സ് സാങ്കേതികതയിലാണ് വാഹനം വരുന്നത്. മികച്ച ഇന്ധനക്ഷമത പകരാന്‍ ഈ സംവിധാനത്തിന് സാധിക്കുന്നു.

സുസൂക്കിയുടെ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ജിക്‌സറിനായുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 70,000ത്തിനും 80,000ത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വില എന്ന് അനുമാനിക്കാവുന്നതാണ്.

യമഹ എഫ്‌സെഡ്, സിബിസെഡ് എക്‌സ്ട്രീം, ടിവിഎസ് അപ്പാചെ, ഹോണ്ട സിബി ട്രിഗര്‍ എന്നിവരാണ് ജിക്‌സറിന്റെ പ്രധാന വിപണി എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle #news
English summary
Now after a long wait Suzuki has opted to launch its Gixxer on the 10th of August, 2014.
Story first published: Saturday, July 26, 2014, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X