സുസൂക്കി ഹയബൂസയ്ക്ക് പകരക്കാരനെത്തുന്നു

By Santheep

സുസൂക്കി ഹയബൂസ എന്ന ഐതിഹാസികവാഹനത്തിന് ഒരു പിന്‍ഗാമി വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 15 വര്‍ഷത്തോളമായി വിപണിയിലുള്ള ഹയബൂസയെ മാറ്റാന്‍ സമയമായെന്നാണ് സുസൂക്കി വിലയിരുത്തുന്നത്.

വളരെ നിസ്സാരങ്ങളായ ചില മാറ്റങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ ഹയബൂസയില്‍ സുസൂക്കി വരുത്തിയത്. 2007ലാണ് ഗൗരവപ്പെട്ടതെന്നു പറയാവുന്ന ഒരു പുതുക്കല്‍ വാഹനത്തിനു ലഭിച്ചത്.

Suzuki To Replace Hayabusa

ഹയബൂസയുടെ ആദ്യതലമുറ പതിപ്പ് വിപണിയിലെത്തുന്നത് 1999ലാണ്. നിലവിലെ 1300 സിസി ശേഷിയുള്ള എന്‍ജിന്‍ ഹയബൂസയുടെ തുടക്കകാലം മുതല്‍ സേവനമനുഷ്ഠിച്ചു വരുന്നു. പവറും സ്പീഡുമൊന്നും കാര്യമായ മാറ്റത്തിന് വിധേയമായിട്ടില്ല.

നിലവില്‍ 1000 സിസി ശേഷിയുള്ള മറ്റൊരു എന്‍ജിന്‍ കൂടി ഹയബൂസയിലുണ്ട്. ഹാന്‍ഡ്‌ലിംഗ്, കോര്‍ണറിംഗ് എന്നിവയില്‍ ഈ ബൈക്ക് ഇനിയും സാങ്കേതികമായ വളര്‍ച്ച നേടാനുണ്ട്. മറ്റു ലിറ്റര്‍ ക്ലാസ് ബൈക്കുകള്‍ ഈ വഴികളില്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.

2015 ആദ്യമാസങ്ങളില്‍ സുസൂക്കി ഹയബൂസയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫേസ്ബുക്ക് വീഡിയോ കാണാം

Post by DriveSpark.

Most Read Articles

Malayalam
English summary
The Hayabusa has been the star for Suzuki for the past 15 years. We have recently heard that the Japanese automobile giant is working on a replacement of the current bike.
Story first published: Thursday, April 17, 2014, 16:25 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X