സുസൂക്കി ടൂ വീലേഴ്‌സ് 7.35 ശതമാനം വളര്‍ന്നു

By Santheep

കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകളില്‍ സുസൂക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 7.35 ശതമാനം കണ്ട് വളര്‍ച്ച പ്രാപിച്ചതായി കാണുന്നു. സെപ്തംബര്‍ 2013ലെ മൊത്തം വില്‍പനയായ 41,799 യൂണിറ്റില്‍ നിന്ന് 44,873 യൂണിറ്റ് വില്‍പനയിലേക്കു വളര്‍ന്നു 2014 സെപ്തംബറില്‍ കമ്പനി.

കടുത്ത മത്സരം നടക്കുന്ന വിപണി കാലാവസ്ഥയിലും വില്‍പനയിലും വളര്‍ച്ചയിലും സ്ഥിരത പുലര്‍ത്താന്‍ സുസൂക്കിക്ക് സാധിക്കുന്നുണ്ട്. വിപണിയില്‍ ഈ നേട്ടത്തിന് തങ്ങളെ പ്രാപ്തരാക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ സുസൂക്കി ഉല്‍പന്നങ്ങളെ സംബന്ധിച്ചുള്ള സംതൃപ്തി തന്നെയാണെന്ന് ചൂണ്ടിക്കാട്ടുന്നു കമ്പനി വൈസ് പ്രസിഡണ്ട് അതുല്‍ ഗുപ്ത. പുതുതായി വിപണിയിലെത്തിയ ജിക്‌സര്‍ മോഡല്‍ സുസൂക്കിയെ കുറെക്കൂടി മുമ്പോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Suzuki Two Wheelers September Sales

രാജ്യത്തെ വിപണിസാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ് സുസൂക്കി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വില്‍പന പത്തു ലക്ഷത്തിലേക്കു വളര്‍ത്താന്‍ കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സുസൂക്കിയുടെ വില്‍പന മൊത്തം 4 ല്ക്ഷമായിരുന്നു.

കൂടുതല്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ വിപണിയിലെത്തിച്ചും നിലവിലുള്ളവയ്ക്ക് പുതിയ വേരിയന്റുകള്‍ നിരത്തിലിറക്കിയും വിപണിയിലെ നിലപാട് ശക്തമാക്കുവാന്‍ സുസൂക്കി പദ്ധതിയിടുന്നു. നിലവില്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ 11 ശതമാനവും മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 1 ശതമാനവും വിപണിവിഹിതമുണ്ട് സുസൂക്കിക്ക്.

നിലവില്‍ രാജ്യത്തെമ്പാടുമായി 330 ഡീലര്‍മാര്‍ സുസൂക്കിക്കുണ്ട്. ഇത് അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കും.

Most Read Articles

Malayalam
English summary
Suzuki Motorcycle India Pvt. Ltd., a subsidiary of one of the world’s leading two-wheeler manufacturer Suzuki Motor Corporation, registered a 7.35 percent increase in their September 2014 sales figures.
Story first published: Wednesday, October 1, 2014, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X