ഓട്ടോ എക്‌സ്‌പോ: ടിവിഎസ് ഗ്രാഫൈറ്റ് കണ്‍സെപ്റ്റ്

ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് ബൂത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഗ്രാഫൈറ്റ് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ്. ഈ സ്റ്റൈലന്‍ സ്‌കൂട്ടറിന്റെ ഡിസൈന്‍ സ്വഭാവം കുറെയധികം സ്‌പോര്‍ടിയാണെന്നു കാണാം.

കൃത്യതയുള്ള അരികുകളോടു കൂടിയ ഗ്രാഫൈറ്റിന്റെ ശരീരവടിവ് സൃഷ്ടിച്ചത് ടിവിഎസ്സിന്റെ റേസിംഗ് വിഭാഗത്തില്‍ നിന്നുള്ള ഉപദേശങ്ങള്‍ കൂടി സ്വീകരിച്ചാണെന്നറിയുന്നു.

ടിവിഎസ് ഗ്രാഫൈറ്റ് കണ്‍സെപ്റ്റ്

സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ കണ്‍സെപ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

ടിവിഎസ് ഗ്രാഫൈറ്റ് കണ്‍സെപ്റ്റ്

ഗിയര്‍ഷിഫ്റ്റ് മാത്രം മാന്വല്‍ ആയി ചെയ്യേണ്ടിവരും ഈ സ്‌കൂട്ടറില്‍. ക്ലച്ച് ലിവര്‍ ഉണ്ടായിരിക്കില്ല. ടിവിഎസ്സിന്റെ ജൈവ് മോട്ടോര്‍സൈക്കിളില്‍ നിലവില്‍ ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്.

ടിവിഎസ് ഗ്രാഫൈറ്റ് കണ്‍സെപ്റ്റ്

30 എംഎം ടെലിസ്‌കോപിക് സസ്‌പെന്‍ഷനാണ് മുന്നില്‍ ചേര്‍ത്തിരിക്കുന്നത്. 150 സിസി, 4 വാല്‍വ്, എസ്ഒഎച്ച്‌സി എന്‍ജിന്‍ വാഹനത്തിന് കരുത്ത് പകരുന്നു.

ടിവിഎസ് ഗ്രാഫൈറ്റ് കണ്‍സെപ്റ്റ്

ആധുനികമായ ഫോഴ്‌സ്ഡ് എയര്‍ കൂളിംഗ് സിസ്റ്റം ഗ്രാഫൈറ്റിനോടു ചേര്‍ത്തിരിക്കുന്നു.

ടിവിഎസ് ഗ്രാഫൈറ്റ് കൺസെപ്റ്റ്

ഡ്യുവല്‍ ചാനല്‍ ഡൈനമിക് എബിഎസ് സിസ്റ്റം, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, സ്മാര്‍ട് സ്റ്റാര്‍ട് ഇഗ്നീഷ്യന്‍ കീ എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ നല്‍കിയിരിക്കുന്നു.

ടിവിഎസ് ഗ്രാഫൈറ്റ് കൺസെപ്റ്റ്

കണ്‍സോളില്‍ എല്‍ഇഡി ഡിസ്‌പ്ലേ ചേര്‍ത്തിരിക്കുന്നതായി കാണാം. ഈ വാഹനത്തിന് ഉള്‍പാദനപ്പതിപ്പുണ്ടാകുമോ എന്ന കാര്യത്തില്‍ ശക്തമായ സന്ദേഹം നിലനില്‍ക്കുന്നു. ഈ സന്ദേഹം അവസാനിപ്പിക്കുവാന്‍ ടിവിഎസ്സിന് പദ്ധതികളൊന്നുമില്ല എന്നാണ് മനസ്സാലാക്കാനാവുന്നത്.

Most Read Articles

Malayalam
English summary
TVS Graphite is an aggressive and sporty looking scooter concept with a sharp edgy design and bright racing colour.
Story first published: Tuesday, February 11, 2014, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X