ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

ടിവിഎസ് സ്റ്റാര്‍ സിറ്റി ബൈക്കിന്റെ പ്രീമിയം പതിപ്പായ 'സ്റ്റാര്‍ സിറ്റി പ്ലസ്' മെയ് മാസത്തില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സ്റ്റാര്‍ സിറ്റി പ്ലസ്സിന്റെ ആദ്യ ഉല്‍പാദനയൂണിറ്റ് തമിഴ്‌നാട്ടിലെ ഹൊസൂറില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ നിന്നും പുറത്തിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂണ്‍ മാസം മുതല്‍ സ്റ്റാര്‍ സിറ്റി പ്ലസ് ഇന്ത്യയിലെമ്പാടും ലഭ്യമായിത്തുടങ്ങും. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

മെയ് മാസത്തിന്റെ ആദ്യവാരത്തില്‍ തന്നെ വാഹനം വിപണിയിലെത്തും. തുടക്കത്തില്‍ രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമേ സ്റ്റാര്‍ സിറ്റി പ്ലസ് ലഭ്യമാകൂ.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി, ബിഹാര്‍ എന്നിവിടങ്ങളിലാണ് ആദ്യ ലോഞ്ച് നടക്കുക. പിന്നീട് ഇതര സംസ്ഥാനങ്ങളിലേക്ക് വരും.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

സ്റ്റാര്‍ സിറ്റിയുടെ നിലവിലെ അടിസ്ഥാന ഡിസൈനില്‍ തന്നെയാണ് സിറ്റി പ്ലസ് വരുന്നത്. പ്രീമിയം ഫീല്‍ കൊണ്ടുവരാന്‍ വേണ്ടി വരുത്തിയ ചില മാറ്റങ്ങളാണ് എടുത്തു പറയേണ്ടതായിട്ടുള്ളത്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

പുതിയ ഗ്രാഫിക്‌സ്, പുനര്‍രൂപകല്‍പന ചെയ്ത ഹെഡ്‌ലാമ്പ്, നീ റിസെസ്സോടുകൂടിയ ഇന്ധനടാങ്ക്, പുതുക്കിയ സീറ്റുകള്‍, പുതിയ എക്‌സോസ്റ്റ് പൈപ്പ് തുടങ്ങിയ മാറ്റങ്ങളാണ് കാണാന്‍ കഴിയുക.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

സാങ്കേതികമായ ചില മാറ്റങ്ങളും ബൈക്കില്‍ വരുത്തിയിട്ടുണ്ട്. പിന്നിലെ സസ്‌പെന്‍ഷന്‍ അഞ്ചു തരത്തില്‍ ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് സസ്‌പെന്‍ഷനാണ്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

സർവീസ് റിമൈൻഡർ, ആൾ ഗിയർ ഇലക്ട്രിക് സ്റ്റാർട് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജ് ഈ വാഹനം പകരുമെന്നാണ് ടിവിഎസ്സിൻറെ വാഗ്ദാനം.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മേയില്‍

110 സിസി ശേഷിയുള്ള ഇക്കോത്രസ്റ്റ് എന്‍ജിനാണ് സ്റ്റാര്‍ സിറ്റി പ്ലസ്സിലുള്ളത്. 7000 ആര്‍പിഎമ്മില്‍ 8.3 കുതിരകളുടെ കരുത്താണ് വാഹനം പകരുക. 5000 ആര്‍പിഎമ്മില്‍ 8.7 ചക്രവീര്യവും ഈ എന്‍ജിന്‍ പുറത്തെടുക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #tvs motor #ടിവിഎസ്
English summary
TVS Star City plus is a more premium version of the regular Star City and was first showcased at the Auto Expo 2014 in February.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X