മോട്ടോ മോറിനി ഇന്ത്യയിലേക്ക്

മോട്ടോ മോറിനിയെക്കുറിച്ച് ധാരാളം പേര്‍ കേട്ടിരിക്കാനിടയില്ല. ആറേഴു ദശകം നീണ്ട മോട്ടോ മോറിനിയുടെ ചരിത്രം പക്ഷേ, അങ്ങനെ അറിയപ്പെടാതിരിക്കാനുള്ളതല്ല. ലംബോര്‍ഗിനിയുടെ പേരില്‍ വിഖ്യാതമായ ഇറ്റാലിയന്‍ നഗരം, ബൊലോഗ്നയിലാണ് മോട്ടോ മോറിനിയും ജനിച്ചത്. ലോക ബൈക്കുലകത്തില്‍ ഏറെ മാനിക്കപ്പെടുന്ന മോട്ടോ മോറിനിയെ അധികമാരും അറിയാത്തതിന് കാരണം ലോകരാഷ്ട്രങ്ങളിലേക്ക് പരക്കുവാന്‍ കമ്പനി ഇതുവരെ ശ്രദ്ദിക്കാതിരുന്നതു കൊണ്ടാവണം. എന്തായാലും, പുതിയ സാഹചര്യങ്ങള്‍ മോട്ടോ മോറിനിയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം മോട്ടോ മോറിനി ഇന്ത്യന്‍ നിരത്തുകളിലേക്ക് ഉടന്‍തന്നെ എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

മോട്ടോ മോറിനി ഗ്രാൻപാസ്സോ

മോട്ടോ മോറിനി ഗ്രാൻപാസ്സോ

1937ലാണ് മോട്ടോ മോറിനി സ്ഥാപിക്കപ്പെടുന്നത്. ഈ കമ്പനിയില്‍ നിന്നുള്ള രണ്ട് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഈ വര്‍ഷം തന്നെ എത്തിച്ചേരുമെന്നതാണ് പുതിയ വാര്‍ത്ത.

മോട്ടോ മോറിനി സ്ക്രാമ്പ്ലർ

മോട്ടോ മോറിനി സ്ക്രാമ്പ്ലർ

മുംബൈയിലെ കസ്റ്റം ബൈക്ക് നിര്‍മാതാക്കളായ വാന്‍ഡേഞ്ചിയാണ് മോട്ടോ മോരിനിയെ രാജ്യത്തെത്തിക്കുക.

മോട്ടോ മോറിനി സ്ക്രാമ്പ്ലർ

മോട്ടോ മോറിനി സ്ക്രാമ്പ്ലർ

സ്‌ക്രാമ്പ്‌ലര്‍, ഗ്രാന്‍പാസ്സോ എന്നീ മോഡലുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കാര്‍ ഇരുകമ്പനികളും തമ്മില്‍ ഇതിനകം തന്നെ ആയിട്ടുണ്ട്. വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.

മോട്ടോ മോറിനി സ്ക്രാമ്പ്ലർ

മോട്ടോ മോറിനി സ്ക്രാമ്പ്ലർ

സ്‌ക്രാമ്പ്ലർ സ്ട്രീറ്റ് ബൈക്കുകള്‍ ഇന്ത്യയില്‍ വളരുന്ന ഓഫ് റോഡിംഗ് സംസ്‌കാരത്തെ തൃപ്തിപ്പെടുത്താന്‍ എന്തുകൊണ്ടും ശേഷിയുള്ളവയാണ്. 1187സിസി, വി-ട്വിന്‍ എന്‍ജിനാണ് ഈ ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 118 കുതിരശക്തിയും 105 എന്‍എം ചക്രവീര്യവും പകരും ഇവ.

മോട്ടോ മോറിനി ഗ്രാന്‍പാസ്സോ 1200

മോട്ടോ മോറിനി ഗ്രാന്‍പാസ്സോ 1200

ഇതൊരു ടൂറിംഗ് ബൈക്കാണ്. 1187 സിസി എന്‍ജിന്‍ തന്നെയാണിതിലും ഘടിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍ പവറും ചക്രവീര്യവുമെല്ലാം ഒന്നുതന്നെ.

Most Read Articles

Malayalam
English summary
This year, this Italian motorcycle brand Moto Morini will come to India and we have Mumbai based Vardenchi to thank for it.
Story first published: Saturday, February 1, 2014, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X