പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ഇന്ത്യയിലേക്ക്

By Santheep

പ്യാജിയോ വെസ്പയുടെ പുതിയൊരു രൂപം കൂടി ഇന്ത്യന്‍ വിപണിയിലെത്തുന്നു. പ്യാജിയോ വെസ്പ എലഗന്റ് മോഡലാണ് രാജ്യത്ത് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. വരുന്ന ദീപാവലി സീസണില്‍ ഈ വാഹനം നിരത്തുകളിലെത്തും.

വെസ്പ വിഎക്‌സിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിലപാടുറപ്പിച്ചിട്ടുള്ള മോഡലാണിത്. വിഎക്‌സില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഡിസൈന്‍ മാറ്റങ്ങള്‍ ഈ വാഹനത്തിനുണ്ട്. ലോകവിപണികളില്‍ പലയിടത്തും ലഭ്യമായിട്ടുള്ള വെസ്പ പ്രൈമാവേറ മോഡലിന്റെ ഡിസൈന്‍ സവിശേഷതകള്‍ പലതും കടംകൊണ്ടാണ് എലഗന്റ് മോഡലിനെ രൂപപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തില്‍ കാണുന്നത് പ്രൈമാവേറ മോഡലാണ്.

Vespa Elegante to launch in India during Diwali

സ്പ്ലിറ്റ് സീറ്റുകള്‍, ത്രികോണാകൃതിയിലുള്ള ഗ്രില്ലുകള്‍ തുടങ്ങിയ ഡിസൈന്‍ സവിശേഷതകള്‍ ഈ മോഡലിനുണ്ടായിരിക്കും. പേള്‍ വൈറ്റ്, മറാക്കേഷ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വെസ്പ എലഗന്റ് ലഭ്യമാകും.

125സിസി ശേഷിയുള്ള 3 വാല്‍വ്, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് എലഗന്റ് മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. 10 പിഎസ് കരുത്തും 10.06 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്‍വശത്ത് ഡ്രം ബ്രേക്കുമായിരിക്കും നല്‍കുക.

79,000 രൂപയുടെ പരിസരത്ത് വെസ്പ എലഗന്റിന് വില കാണുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Piaggio will introduce a new offering during the festive season in the form of the Vespa Elegante.
Story first published: Monday, July 28, 2014, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X