യമഹയുടെ ചെന്നൈ പ്ലാന്റില്‍ നിന്നുള്ള ആദ്യവാഹനം ആല്‍ഫ

By Santheep

യമഹയുടെ പുതിയ ഫാക്ടറിയുടെ പണി നടക്കുകയാണ് ചെന്നൈയില്‍. നവംബര്‍ മാസത്തില്‍ ഈ പ്ലാന്റ് തുറന്ന് ഉല്‍പാദനമാരംഭിക്കുവാനാണ് യമഹയുടെ പദ്ധതി. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതു പ്രകാരം ഈ പ്ലാന്റില്‍ നിര്‍മിച്ച് പുറത്തിറങ്ങുന്ന ആദ്യവാഹനം യമഹയപടെ ആല്‍ഫ സ്‌കൂട്ടറായിരിക്കും.

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ മോഡല്‍. 113 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന ആല്‍ഫ സ്‌കൂട്ടറില്‍. 7500 ആര്‍പിഎമ്മില്‍ 7 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു ഈ എന്‍ജിന്.

Yamaha Alpha Scooter First to Roll Out From Chennai Plant

നിലവില്‍ ഗ്രെയ്റ്റ് നോയ്ഡയിലെ സര്‍ജാപൂരിലാണ് ആല്‍ഫയുടെ ഉല്‍പാദനം നടക്കുന്നത്. ചെന്നൈ പ്ലാന്റ് തുറക്കുന്നതോടെ രണ്ട് പ്ലാന്റിലൂമായി ഉല്‍പാദനം നടത്തും. ഇതുവഴി ഗതാഗതച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്ക് സാധിക്കും.

പുതിയ പ്ലാന്റ് വരുന്നതോടെ ആല്‍ഫയുടെ ഉല്‍പാദനം 20,000 യൂണിറ്റായി ഉയര്‍ത്താന്‍ യമഹയ്ക്ക് സാധിക്കും.

യമഹ എഫ്‌സെഡ് സീരീസ് വാഹനങ്ങളും ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കാനിടയുണ്ട്. ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #yamaha
English summary
India Yamaha Motors upcoming new manufacturing plant at Chennai, that will go on stream this November, will likely begin production with the Alpha scooter.
Story first published: Monday, July 28, 2014, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X