യമഹ ആര്‍25 നേക്കഡ് പതിപ്പ് ഇന്ത്യയിലെത്തുമോ?

By Santheep

ഇന്തോനീഷ്യന്‍ വിപണിയില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ഇന്ത്യയിലെ ആരാധകര്‍ യമഹ ആര്‍25 മോഡലിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ഇന്തോനീഷ്യയില്‍ തന്നെ ആര്‍25 മോഡലിന്റെ ഫെയറിങ് ഘടിപ്പിക്കാത്ത പതിപ്പ് ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ആരാധകരില്‍ വലിയ കൗതുകം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു ഇത്.

ഒരേ എന്‍ജിന്‍ പതിപ്പില്‍ വിവിധ ബോഡി സ്‌റ്റൈലുകള്‍ വിപണിയിലെത്തിക്കുന്നത് യമഹയുടെ ശൈലിയാണ്. ഇത് ഉല്‍പാദനച്ചെലവിലുണ്ടാക്കുന്ന വലിയ നേട്ടം വാഹനത്തിന്റെ വിലയിടലില്‍ യമഹയെ സഹായിക്കുന്നു.

Yamaha Working On Naked Version Of R25 Motorcycle

നിലവിലെ ഫെയേഡ് പതിപ്പിന്റെ അതേ ചാസിയിലായിരിക്കും നേക്കഡ് ആര്‍25ന്റെയും നിലപാട്. എന്‍ജിനും സമാനമായിരിക്കും. നേക്കഡ് ബൈക്കിന്റെ ശൈലിക്ക് യോജിച്ചവിധത്തില്‍ കൂടുതല്‍ ചക്രവീര്യം പകരുവാന്‍ ശേഷിയുള്ളതാക്കി മാറ്റും ആര്‍25 എന്‍ജിനെ എന്നു പ്രതീക്ഷിക്കാം.

ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയിലെത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഫെയേഡ് ബൈക്കുകളുടെ ആരാധകരാണ് പൊതുവില്‍. എന്നിരിക്കിലും നേക്കഡ് ബൈക്ക് വിപണിയും അതിന്റേതായ വളര്‍ച്ച കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട് ഈയിടെയായി.

മൗണ്ടന്‍ ബൈക്കിങ്: ആവേശകരം; അപകടകരം!
മൗണ്ടന്‍ ബൈക്കിങ് ആവേശകരമാണ് കാണാന്‍. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച വഴികളിലൂടെ സൈക്കുളുമായി നീങ്ങുന്ന സാഹസിക ബൈക്കര്‍മാരോട് ആരാധന തോന്നിപ്പോകും ആര്‍ക്കും. നമ്മള്‍ വീഡിയോകളില്‍ അധികവും കാണാറുള്ളത് ഇവരുടെ വിജയകരമായ ബൈക്കിങ് രംഗങ്ങളാണ്. പരാജയപ്പെടുന്നവ അധികം കാണാറില്ല. താഴെയുള്ള വീഡിയോ ബൈക്കര്‍മാരുടെ പരാജയങ്ങളാണ്.

<iframe width="600" height="450" src="//www.youtube.com/embed/tgyII3BCdBQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #yamaha #യമഹ ആര്‍25 #യമഹ
English summary
Recently a Yamaha R25 without fairing was caught testing in Indonesia, alongside its fully faired version.
Story first published: Monday, September 29, 2014, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X